കോഴിക്കോട് : 'സുകൃതങ്ങളുടെ സമുദ്ധരണത്തിന്'
എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി
നൂറ്റി എഴുപത് കേന്ദ്രങ്ങളില്‍ മേഖലാ റാലിയും
പൊതു സമ്മേളനങ്ങളും നടത്തും. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി കണ്ണൂര്‍,
കോഴിക്കോട് , കൊല്ലം എന്നിവിടങ്ങളില്‍ ആദര്‍ശ സമ്മേളനങ്ങള്‍, ഉമറാ മീറ്റിങ്ങുകള്‍ കുടൂംബ
സംഗമങ്ങള്‍ , ഡോക്യുമെന്ററി പ്രദര്‍ശനം ശാഖാതല പൊതു യോഗങ്ങള്‍ തുടങ്ങിയവ നടക്കും മേഖലാ
റാലിക്ക് മുന്നോടിയായി മേഖലാതല പ്രവര്‍ത്തന സംഗമങ്ങള്‍ നടക്കും. പരിപാടികളില്‍ സൈബര്‍ ക്രൈം, കുടുംബ ശൈഥില്യം , ധാര്‍മിക പ്രശ്‌നങ്ങള്‍
, സംഘടനാ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയും നടക്കും. ഇസ്‌ലാമിക് സെന്ററില്‍
ചേര്‍ന്ന സംസ്ഥാന സെക്രട്ടറി യേറ്റിന്റെയും ജില്ലാ ജനറല്‍ സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തില്‍ സംസ്ഥാന
പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സിദ്ദീഖ്
ഫൈസി വെന്മണല്‍ , അബ്ദുറഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് അശ്‌റഫി പാനൂര്‍, ഉമര്‍
ദാരിമി പുത്തൂര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍,
മുസ്തഫ അശ്‌റഫി കക്കുപ്പടി, റഷീദ് ഫൈസി വെള്ളായിക്കോട്, ബിഷ്‌റുല്‍ ഹാഫി, ഷാനവാസ് മാസ്റ്റര്‍, അബ്ദുസ്സലാം
ദാരിമി കിണവക്കല്‍, അയ്യൂബ് കൂളിമാട് എന്നിവര്‍
സംസാരിച്ചു. ജന: സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംപിള്ളി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി
സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.