കാസര്‍കോട്: മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാദ്ധ്യക്ഷനുമായിരുന്ന ശഹിദേ മില്ലത്ത് സി.എം.അബ്ദുല്ല മൗലവിയുടെ പരലോകമോക്ഷത്തിനും ജനങ്ങളില്‍ സ്മരണ നിലനിര്‍ത്താന്‍ വേണ്ടിയും എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാനില്‍ എല്ലാ ശാഖകളിലും മര്‍ഹും ഖാസി. സി.എം.ഉസ്താദ് അനുസ്മരണ പരിപാടികളും ജില്ലയില്‍ സമസ്തയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച് മരണപ്പെട്ട മുഴുവന്‍ ആളുകളുടെ പേരിലും ആഗസ്റ്റ് 3ന് വെള്ളിയാഴ്ച്ച വൈകുന്നേരം അസര്‍ നിസ്കാരാന്തരം ദിഖ്റ്-ദുഅ മജ്ലിസും സംഘടിപ്പിക്കും.
ആഗസ്റ്റ് 4ന് രാവിലെ 9 മണിക്ക് ചെമ്പരിക്കയിലെ സി.എം.ഉസ്താദ് മഖാം സിയാറത്തും ഖത്തമുല്‍ ഖുര്‍ആന്‍, ദിഖ്റ്- ദുഅ മജ്ലിസും സംഘടിപ്പിക്കാനും ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി, മൊയ്തീന് ചെര്‍ക്കള, താജുദ്ദീന് ദാരിമി പടന്ന, എം.എ.ഖലീല്‍, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം.ശറഫുദ്ദീന്‍, ലത്തീഫ് ചെര്‍ക്കള, സത്താര്‍ ചന്തേര, സയ്യിദ് ഹുസൈന് തങ്ങള്‍, എന്‍.ഐ. അബ്ദുല്‍ ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, ശമീര്‍ കുന്നുങ്കൈ, ഹനീഫ് ഹുദവി ദേലമ്പാടി, കെ.എച്ച്.അഷ്റഫ് ഫൈസി കിന്നിംഗാര്‍, റസാഖ് അര്‍ഷദി കുമ്പടാജ, ശരീഫ് നിസാമി മുഗു, മുഷ്ത്താഖ് ദാരിമി, മുഹമ്മദലി കോട്ടപുറം, നാഫിഅ് അസ്ഹദി, ആലികുഞ്ഞി ദാരിമി, സി.പി.മൊയ്തു മൗലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.