പണ്ഡിത സമൂഹം മാതൃകായോഗ്യരാകണം : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്

വെങ്ങപ്പള്ളി: പണ്ഡിത സമൂഹം എല്ലാ അര്‍ഥത്തിലും മാതൃകാ യോഗ്യരാകണമെന്ന് സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു. ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയില്‍ ഉലമ സമ്മേളനവും ശിഹാബ് തങ്ങള്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹം അനാശാസ്യങ്ങളിലും അധാര്‍മികതകളിലും മുഴുകിക്കൊണ്ടിരിക്കുമ്പോള്‍ പണ്ഡിതര്‍ ഉത്തരവാദിത്തം നിറവേറ്റണം. നാട്ടിനും സമുദായത്തിനും വേണ്ടി ജീവിതം മാറ്റിവെച്ചപ്പോഴും സ്വയം ആത്മീയ ലോകത്ത് വിരാജിച്ച മറ്റൊരു മുഖത്തിനുടമയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ -അദ്ദേഹം പറഞ്ഞു. കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.

ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഹമീദ് റഹ്മാനി, സാലിം ഫൈസി എന്നിവര്‍ ക്ലാസെടുത്തു. വി. മൂസക്കോയ മുസ്‌ല്യാര്‍, എസ്.മുഹമ്മദ് ദാരമി, ടി.സി.അലി മുസ്‌ല്യാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ല്യാര്‍, ഇബ്രാഹിം ഫൈസി വാളാട്, സി.പി.ഹാരിസ് ബാഖവി, കെ.എ.നാസില്‍ മൗലവി എന്നിവര്‍ സംസാരിച്ചു