മലപ്പുറം: മുസ്ലിം സമുദായത്തിനെതിരെ ചില കോണുകളില്‍നിന്ന് നടക്കുന്ന ആസൂത്രിത നീക്കം തിരിച്ചറി യണമെന്ന് എസ്.വൈ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. അറുപതാം വാര്‍ഷിക ത്തിന്റെ ഭാഗമായി 16ന് താനൂരില്‍ രൂപവത്കരണ കാലഘട്ടത്തിലെ വ്യക്തികളെ പങ്കെടുപ്പിച്ച് 'ഒരുമയുടെ ഓര്മ' സംഘടിപ്പിക്കും.യോഗത്തില്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട് അധ്യക്ഷതവഹിച്ചു.
ഹാജി.കെ.മമ്മദ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, കെ.എ.റഹ്മാന് ഫൈസി. കെ.മോയിന്‍കുട്ടി, അഹമ്മദ് തെര്‍ളായി, നാസര്‍ ഫൈസി കൂടത്തായി, ടി.കെ.മുഹമ്മദ് കുട്ടി ഫൈസി, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, ആര്.പി.കുട്ടിഹസ്സന് ദാരിമി, കാളാവ് സൈതലവി മുസ്ലിയാര്, ഹാരിസ് ബാഖവി കമ്പളക്കാട്, കെ.ഉമര്‍ ഫൈസി മുക്കം, കാടാമ്പുഴ മൂസ ഹാജി എന്നിവര്‍ പ്രസംഗിച്ചു.