മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചവര്‍ക്കായി നാളെയും മറ്റന്നാളും പൂക്കോട്ടൂര് ഖിലാഫത്ത് കാംപസില്‍ നടത്തുന്ന ഹജ്ജ് ക്യാംപിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പതിനായിരത്തോളം ഹാജിമാര്‍ക്ക് ഒന്നിച്ചിരുന്നു ക്ലാസ് ശ്രവിക്കാനുള്ള പന്തല്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി, ഭക്ഷണഹാള്‍, ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ക്യാംപ് നാളെ രാവിലെ ഒമ്പതിന് കേന്ദ്രമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഹജ്ജ് ഗൈഡ് പ്രകാശനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, വി കെ ഇബ്രാഹിംകുഞ്ഞ്്, മഞ്ഞളാംകുഴി അലി, കലക്ടര്‍ എം സി മോഹന്‍ദാസ്, പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, എം.എല്‍.എമാരായ കെ മുഹമ്മദുണ്ണി ഹാജി, പി ഉബൈദുള്ള, പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, സി കെ സിദ്ദീഖ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ടാം ദിവസമായ 15ന് പി എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കു. ക്യാംപില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തതായും സംഘാടനകര്‍ അറിയിച്ചു. രണ്ടു ദിവസത്തെ ഹജ്ജ് ക്ലാസിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ പ്രായോഗിക പരിശീലനവും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ക്യാംപിന്റെ സമാപന ത്തോടനുബന്ധിച്ച് 15ന് വൈകുന്നേരം നാലിന് നടക്കുന്ന പ്രാര്‍ഥന സംഗമത്തിന് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമാലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. ക്യാംപിനെത്തുന്നവര്‍ക്ക് താമസ സൗകര്യം ആവശ്യമുള്ളവര്‍ 0483 2771819, 2771859 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ എ എം കുഞ്ഞാന്‍ ഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ പി ഉണ്ണീതു ഹാജി, കെ എം അക്ബര്‍, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, കെ കെ മായിന്‍, കെ മമ്മദ് പങ്കെടുത്തു.