സംസകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക: പൊന്നാനി മഖ്ദൂം

പൊന്നാനി: വ്യാപകമാകുന്ന അസാന്‍മാര്‍ഗിക പ്രവണതകളെ ചെറുക്കാന്‍ മഹല്ല് തലങ്ങളില്‍ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് പൊന്നാനി മഖ്ദൂം സയ്യിദ് എം,പി.മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. ഇബാദ് പൊന്നാനി സൗത്ത് ആനപ്പടി തഅ്‌ലീമുസ്വിബ്‌യാന്‍ മദ്‌റസയില്‍ സംഘടിപ്പിച്ച ദഅ്‌വാ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തകരുടെ നിസംഗത തിന്‍മകള്‍ വ്യാപിക്കാന്‍ കാരണമാകും. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി റഫീഖ് ഫൈസി തെങ്ങില്‍ ഉദ്ഘാടനം ചെയ്തു.ശഹീര്‍ അന്‍വരി പുറങ്ങ് അധ്യക്ഷതവഹിച്ചു. 

മതപ്രവര്‍ത്തനങ്ങളുടെ സാഹചര്യ പഠനം,നസ്വീഹത്ത്: രൂപവും രീതിയും, സൂഫികള്‍: കര്‍മങ്ങളുടെ വഴി വിളക്കുകള്‍,പാനല്‍ ഡിസ്‌കഷന്‍ എന്നീ സെഷനുകള്‍ക്ക് സാലിം ഫൈസി കൊളത്തൂര്‍, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, കെ.എം.ശരീഫ്, അബ്ദുറസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി. ഒ.ഒ.അബ്ദുന്നാസര്‍, ഇബാറാഹിം അസ്ഹരി, വി.ആസിഫ് പ്രസംഗിച്ചു. ഇബാദ് ഏരിയാ സമിതി രൂപീകരിച്ചു. ഹംസ ഹുദവി (കണ്‍വീനര്‍), പി. അബ്ദുല്‍ ഗഫൂര്‍ (അസി. കണ്‍വീനര്‍) ജൂലൈ 7 തിരൂരങ്ങാടി, 15 കട്ടുപ്പാറ എന്നിവിടങ്ങളിലും ക്യാമ്പുകള്‍ നടക്കും