സമസ്ത: പൊതുപരീക്ഷാ മൂല്യനിര്ണ്ണയം സമാപിച്ചു. 850 പേര് പങ്കെടുത്തു

ചേളാരി: 2012 ജൂണ്‍ 30, ജൂലൈ 1 തിയ്യതികളില്‍  കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ പങ്കെടുത്ത 2,23,004 ലക്ഷം വിദ്യാര്‍ത്ഥികളുടെ 806464 ഉത്തര കടലാസുകള്‍ ചേളാരി സമസ്താലയത്തിലെ പരീക്ഷാ ഭവനില്‍ പരിശോധിച്ചു. അഞ്ചാം തരത്തില്‍ നാല് വിഷയങ്ങള്‍ക്ക് 115 വീതമുള്ള മൂന്ന് സെക്ഷനും, 140 വീതമുള്ള ഒരു സെക്ഷനും അടക്കം നാല് യൂണിറ്റുകളും, ഏഴാം തരത്തില്‍ മൂന്ന് വിഷയങ്ങള്‍ക്ക് 80 വീതമുള്ള മൂന്ന് യൂണിറ്റുകളും, പത്താം തരത്തില്‍ 22 വീതമുള്ള നാല് സെക്ഷനുകളും, 88 പേര്‍ക്ക് +2 അഞ്ച് വീതമുള്ള നാല് യൂണിറ്റുകള്‍ ഉള്‍പ്പെടെ 833 അദ്ധ്യാപകരാണ് 8,60,504 ഉത്തരകടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തിയത്.
ഒരു ചീഫ് സൂപ്രണ്ടും, രണ്ട് ഡപ്യൂട്ടി സൂപ്രണ്ടുമാരുടെയും നേതൃത്വത്തില്‍ നാല്‍പ്പത്തിഅഞ്ച് സൂപ്രവൈസര്‍മാര്‍ പരീക്ഷാ പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. പി.ആര്‍.ഒ, മീഡിയ, ഹാള്‍, ഫുഡ്ഡ്, സഹായികള്‍ ഉള്‍പ്പെടെ എണ്‍പത്തിഒമ്പത് പേര്‍  ക്യാമ്പിന്റെ വിജയത്തിന് വിന്യസിച്ചിരുന്നു.
            ദിവസവും 10 മണിക്കൂര്‍ എന്ന ശ്രമത്തിലാണ് പരിശോധനകള്‍ പുരോഗമിച്ചത്. താമസം, ഭക്ഷണ സൗകര്യങ്ങള്‍ പരീക്ഷാഭവനില്‍ സജ്ജീകരിച്ചു. 5,7,10,+2 ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരാണ് പരിശോധിക്കാനെത്തിയത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിയിരുന്നു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, കോട്ടപ്പുറം അബ്ദുള്ള മാസ്റ്റര്‍, ഹാജി കെ.മ്മദ് ഫൈസി, ഡോ.: എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.