തിരൂരങ്ങാടി : വിദ്യയുടെ കൈത്തിരികള്‍ വിതറി വിജ്ഞാന മേഖലയിലെ നൂതന സാധ്യതകള്‍ പകര്‍ന്ന് രണ്ട് ദിനങ്ങളിലായി ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ത്വലബാ സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപ്‌തി.കേരളത്തിലെ നൂറ് കണക്കിന് ദര്‍സ് അറബിക് കോളേജുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിന്റെ സമാപന സംഗമം കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ത്വലബാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ ബുഖാരി കുറുമ്പത്തൂര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, റഫീഖ് അഹ്‌മദ് തിരൂര്‍, യു.ശാഫി ഹാജി ചെമ്മാട്, പ്രൊഫ. അലി മൗലവി ഇരിങ്ങല്ലൂര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, നാസര്‍ ഹുദവി കൈപ്പുറം, റഫീഖ് ഹുദവി കാട്ടുമുണ്ട, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, അലി ഫൈസി പാവണ്ണ, അബ്‌ദുല്‍ ഗഫൂര്‍ ഖാസിമി, എം ടി അബൂബക്കര്‍ ദാരിമി, അബ്‌ദുസ്സലാം വള്ളിത്തോട്, കുഞ്ഞിമുഹമ്മദ് പാണക്കാട്, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ജുബൈര്‍ വാരാമ്പറ്റ, ഉമൈര്‍ കരിപ്പൂര്‍, മുഹമ്മദ് തരുവണ, അഫ്‌സല്‍ കണ്ണാടിപ്പറമ്പ്, ജാബിര്‍ തൃക്കരിപ്പൂര്‍ സംസാരിച്ചു.
രാവിലെ നടന്ന നദ്‌വ സെഷന്‍ ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്‌ടര്‍ ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി ഉദ്‌ഘാടനം ചെയ്‌തു. ത്വലബാ പ്രസിഡണ്ട് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി. ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, അന്‍വറലി കൊണ്ടോട്ടി നേതൃത്വം നല്‍കി. 9ന് നടന്ന കാലത്തിനൊപ്പം സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സി ഹംസ സാഹിബ് വിഷയാവതരണം നടത്തി. ഇസ്‌ഹാഖ് ബാഖവി ചെമ്മാട്, റിയാസ് പാപ്പിളശ്ശേരി സംബന്ധിച്ചു. 10ന് നടന്ന സൈനിംഗ് ഇന്‍ സെഷന്‍ ഫാറൂഖ് തങ്ങള്‍ കാസര്‍ഗോഡ് ഉദ്‌ഘാടനം ചെയ്‌തു. ബ്രിട്‌കോ ചെയര്‍മാന്‍ ഹംസ അഞ്ചുമുക്കില്‍ ക്ലാസിന് നേതൃത്വം നല്‍കി. 11ന് നടന്ന സത്യസാക്ഷി സെഷനില്‍ സാലിം ഫൈസി കുളത്തൂര്‍, ആസിഫലി ദാരിമി പുളിക്കല്‍ സംസാരിച്ചു. 2ന് നടന്ന നേതൃജാലകത്തിന് വി.സി മുഹമ്മദ് മാസ്റ്റര്‍ നേതൃത്വം നല്‍കി.