സാംസ്‌കാരിക നവോല്‍ക്കര്‍ഷത്തിന്‌ പണ്ഡിത ഇടപെടലുകള്‍ അനിവാര്യം : കോഴിക്കോട്‌ ഖാസി

തിരൂരങ്ങാടി : സാമൂഹിക സംസ്‌കൃതിക്കും സാംസ്‌കാരിക മുന്നേറ്റത്തിനും മതപണ്ഡിതരുടെ ഇടപെടലുകള്‍ അനിവാര്യമാണെന്നും അവരെ സൃഷ്‌ടിച്ചെടുക്കാന്‍ മതവിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും കോഴിക്കോട്‌ വലിയ ഖാസി പാണക്കാട്‌ സയ്യിദ്‌ നാസിര്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍. SKSSF ത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഖാസി.

വികലമായ ചിന്തകളെ പ്രതിരോധിച്ച്‌ അധര്‍മത്തിനെതിരെ പോരാടുന്ന മതപണ്ഡിതരെയാണ്‌ ഇന്ന്‌ സമൂഹത്തിന്‌ വേണ്ടത്‌. അതിന്‌ സാങ്കേതിക രംഗത്തെ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി കാലോചിതമായി ഇടപെടുന്ന പണ്ഡിതര്‍ വളര്‍ന്നു വരണം. ഭൗതിക താല്‍പര്യങ്ങള്‍ ലക്ഷ്യമാക്കി മതത്തെ വാണിജ്യവല്‍കരിക്കുന്നവരെ സമൂഹം കരുതിയിരിക്കണം. അദ്ദേഹം പറഞ്ഞു