ഇന്റര്നാഷണല് ഗ്ര്വാജ്വേറ്റ് കോണ്ഫറന്സ്; ദാറുല് ഹുദാ പ്രതിനിധികള് തുര്ക്കിയിലേക്ക്

തിരൂരങ്ങാടി: ഇസ്തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്റ് കള്‍ച്ചറിന്റെ ആഭിമുഖ്യത്തില്‍ 23, 24 തിയ്യതികളില്‍ നടക്കുന്ന നാലാമത് ഇന്റര്‍ നാഷണല്‍ ഗ്ര്വാജേറ്റ് കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കാന്‍ ദാറുല്‍ ഹുദാ പ്രതിനിധികള്‍ തുര്‍ക്കിയിലേക്ക് പുറപ്പെട്ടു.ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ അഫ്‌സല്‍ ഹുദവി ചങ്ങരംകുളം, ഉമര്‍ ഹുദവി ടി.എന്‍ പുരം, നൗഫല്‍ ഹുദവി തിരുവള്ളൂര്‍, അന്‍വര്‍ ശാഫി ഹുദവി ഹുദവി നിലമ്പൂര്‍ , പി.ജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ നിസാര്‍ എ.സി ഇരുമ്പുഴി, അഹമദ് ഇസ്ഹാഖ് ചെമ്പരിക്ക, സഈദ് അബ്ബാസ് നെക്രാജ  എന്നിവരാണ് തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ പ്രബന്ധമവതരണത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
ഇസ്‌ലാമിക ലോകത്തെ വിപ്ലവാത്മക സാന്നിധ്യമായിരുന്ന ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ വിശ്വവിഖ്യാത ഗ്രന്ഥമായ രിസാലയേ-നൂറിനെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന കോണ്‍ഫ്രന്‍സില്‍ ലോകത്തെ വിവിധ യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പ്രബന്ധമവതരിപ്പിക്കും. രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നായി പതിനഞ്ചോളം  വിദ്യാര്‍ത്ഥി പ്രതിനിധികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നത്. തുര്‍ക്കിയിലെ യില്‍ദിസ് യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലും ദാറുല്‍  ഹുദാ പ്രതിനിധികള്‍ പ്രബന്ധമവതരിപ്പിക്കും.
 വാഴ്‌സിറ്റിയില്‍ നടന്ന യാത്രയയപ്പ് ചടങ്ങ് രജിസ്ട്രാര്‍ ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ അലി മൗലവി ഇരിങ്ങല്ലൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, യൂസുഫ് ഫൈസി മേല്‍മുറി, ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹീം ഫൈസി കരുവാരകുണ്ട്, ഖാദിര്‍ കുട്ടി ഫൈസി അരിപ്ര, മൊയ്തീന്‍കുട്ടി ഫൈസി പന്തല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.