ഇസ്ഹാഖ് ഇര്ശാദിക്ക് യാത്രയയപ്പ് നല്കി

ചട്ടഞ്ചാല്‍  :  തുര്‍ക്കി ഇസ്താംബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്താംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ കള്‍ച്ചര്‍ ആന്റ് സയന്‍സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക്ക് കോണ്‍ഫറന്‍സില്‍ പ്രബന്ധമതരിപ്പിക്കുന്ന ഇസ്ഹാഖ് ഇര്‍ശാദി ചെമ്പരിക്കക്ക്  മലബാര്‍ ഇസ്ലാമിക്ക് കോംപക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇസ്ലാമിക്ക് മൂവ്‌മെന്റ് ഫോര്‍ അലുംനി ഓഫ് ദാറുല്‍ ഇര്‍ശാദ് അക്കാദമി (ഇമാദ്) യാത്രയയപ്പ് നല്‍കി.
ഹനീഫ് ഹുദവി അല്‍ ഇര്‍ശാദി ദേലംപാടി അധ്യക്ഷത വഹിച്ചു.  ജാബിര്‍ ഹുദവി ചാനടുക്കം സ്വാഗതം പറഞ്ഞു. സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി അല്‍ ഇര്‍ശാദി മാസ്തിക്കുണ്ട് ഉല്‍ഘാടനം ചെയ്തു.  മന്‍സൂര്‍ ഇര്‍ശാദി കളനാട് , റാശിദ് ഇര്‍ശാദി ദേളി, സവാദ് ഇര്‍ശാദി കട്ടക്കാല്‍, ശിഹാബ് ഇര്‍ശാദി ബന്തിയോട്, അബ്ബാസ് ഇര്‍ശാദി ബേക്കല്‍, ശെഫീഖ്   ഇര്‍ശാദി പള്ളിക്കര, മന്‍സൂര്‍ ഇര്‍ശാദി  പള്ളത്തടുക്ക, ജുനൈദ്  ഇര്‍ശാദി മംഗലാപുരം,അസീസ്  ഇര്‍ശാദി സീതാംഗോളി, ശുഹൈബ് ഇര്‍ശാദി ആലംപാടി, ആശിഖ് ഇര്‍ശാദി ചേരൂര്‍,ഉവൈസ് ഇര്‍ശാദി തളണ്കര എന്നിവര്‍ പ്രസംഗിച്ചു.