മഹാത്മാക്കളുടെ സല്‍പ്പാത സമൂഹനന്മയ്ക്കായി പങ്കുവെക്കണം - മുനവറലി ശിഹാബ് തങ്ങള്‍

കൊണ്ടോട്ടി: മഹാത്മാക്കള്‍ പിന്തുടര്‍ന്ന നന്മയുടെ പാത സമൂഹ നന്മയ്ക്കായി പങ്കുവെക്കാന്‍ പുതുതലമുറ പ്രവര്‍ത്തിക്ക ണമെന്ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എളമരം യതിംഖാന കാമ്പസില്‍ നടന്ന പൂക്കോയ തങ്ങള്‍, ശിഹാബ് തങ്ങള്‍, കണ്ണിയത്ത്, തൃപ്പനച്ചി ഉസ്താദ്, സി.എം. മടവൂര്‍, ബൈത്തല ഉസ്താദ് എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ നിര്‍മ്മിച്ച ബ്ലോക്ക് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കെ.വി. മുഹമ്മദ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കി. കളത്തില്‍ മാനു തങ്ങള്‍ മൗലീദ് പാരായണത്തിന് നേതൃത്വം നല്‍കി. എം. മുഹമ്മദ് മുസ്‌ലിയാര്‍ ഖത്തമുല്‍ ഖുറാന്‍ നിര്‍വ്വഹിച്ചു. വലിയുദ്ധീന്‍ ഫൈസി, ഡോ. അലി അസ്ഹര്‍ ഫൈസി, പി.കെ.എം. ഷഫീഖ് ദാരിമി, കണ്ണിയത്ത് നസ്‌റുള്ള മുസ്‌ലിയാര്‍, കെ.വി.നസുറുദ്ദീന്‍, കെ.വി. അജ്മല്‍, കെ.വി. മുഹമ്മദ്, സിദ്ദിഖ് ഓമാനൂര്‍, കെ.ടി. മൊയ്തീന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.