കാസര്‍കോട് : SKSSF ഇബാദ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ഉത്തരമേഖലാ ദഅ്‌വാ സംഗമം കാസര്‍കോട് കുമ്പള ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയില്‍ സമാപിച്ചു. ഉത്തര മലബാറിലെ വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്ത ക്യാമ്പ് സമസ്‌ത മുശാവറ അംഗം എം.എ. ഖാസിം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. അധാര്‍മി കതകളെ വെടിഞ്ഞ് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. SKSSF സ്റ്റേറ്റ് സെക്രട്ടറി അബൂബക്‌ര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹാദി തങ്ങള്‍, നാട്ടക്കല്‍ മൂസ നിസാമി, അലിക്കുഞ്ഞി ദാരിമി, മുസ്‌തഫ ഹുദവി കടുങ്ങല്ലൂര്‍, അശ്‌റഫ് ഫൈസി അര്‍ഖാന, അബ്‌ദുസ്സലാം വാഫി, അമീന്‍ ഹുദവി, സുബൈര്‍ നിസാമി പ്രസംഗിച്ചു. ആത്മശുദ്ധി, പ്രബോധനരീതി, കര്‍മപഥം, ചിന്താവിഷയം, പ്രയോഗിക സമീപനം, ആദര്‍ശം അജയ്യം സുന്ദരം, ഇര്‍ശാദ് എന്നീ സെഷനുകള്‍ക്ക് ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍, കെ.എം.ശരീഫ് പൊന്നാനി, സി.കെ. മുഹ്‌യിദ്ദീന്‍ ഫൈസി കോണോംപാറ, സലീം ഫൈസി കൈപ്പുറം, അബ്‌ദുറസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി. പ്രാര്‍ത്ഥനാ മജ്‌ലിസോടെ സമാപിച്ചു. നോര്‍ത്ത് സോണ്‍ ഇബാദ് കോണ്‍ഫറന്‍സ്, ഇസ്‌ലാമിക് ഫാമിലി ക്ലസ്റ്റര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.