മലപ്പുറം : 'ആത്മീയത; ചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയത്തില്‍ SKSSF വിമോചന യാത്രയോടനുബന്ധിച്ച് സമസ്ത ജില്ലാ സാരഥി സംഗമം നടത്തി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു. പ്രചാരണ ജാഥകള്‍, മഹല്ല് സംഗമങ്ങള്‍, സൗഹൃദ കൂട്ടായ്മകള്‍, ലഘുലേഖ വിതരണം എന്നിവ നടക്കും.പ്രഫ.കെ.ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി പി.കുഞ്ഞാണി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി. പി.പി. മുഹമ്മദ് ഫൈസി കര്‍മ്മ പദ്ധതികള്‍ വിശദീകരിച്ചു.
ഒ.എം.എസ്.തങ്ങള്‍, റഫീഖ് അഹമ്മദ് തിരൂര്‍, വി.കെ.ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, ഹാജി കെ.മമ്മദ് ഫൈസി, കെ.എ.റഹ്മാന് ഫൈസി, കെ.കെ.എസ്.തങ്ങള്‍, പുത്തനഴി മൊയ്തീന് ഫൈസി, കാളാവ് സൈതലവി മുസ്ലിയാര്, ശാഹുല്‍ ഹമീദ് മേല്‍മുറി, എം.പി.കടുങ്ങല്ലൂര്‍, എ.കെ.ആലിപ്പറമ്പ്, പി.കെ.അബ്ദുല്‍ ഖാദര്‍ ഖാസിമി, ഒ.കെ.എം.കുട്ടി ഉമരി, ശമീര്‍ ഫൈസി ഒടമല, ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, ഹസ്സന് സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, ചെറുകുളം അബ്ദുള്ള ഫൈസി എന്നിവര്‍ പ്രസംഗിച്ചു.