SKSSF വിമോചന യാത്ര കാസര്‍കോട്‌ ജില്ലയില്‍ വിപുലമായ സ്വീകരണപരിപാടി

കാസര്‍കോട്‌ : സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന യാത്രയ്‌ക്ക്‌ കാസര്‍കോട്‌ ജില്ലയില്‍ കുമ്പള, കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂര്‍ എന്നീവിടങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കാന്‍ ജില്ലാസെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു.

സ്വീകരണകേന്ദ്രങ്ങളില്‍ മാര്‍ച്ച്‌ 22ന്‌ മുമ്പ്‌ ബഹുജനകണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത്‌ വിപുലമായ സ്വാഗതസംഘം രൂപീരകരിക്കും. വിമോജനയാത്രയുടെ ഭാഗമായി ഏപ്രില്‍ ആദ്യവാരത്തില്‍ ക്ലസ്റ്റര്‍ തലങ്ങളില്‍ പദയാത്രയും മേഖലാതലത്തില്‍ സന്ദേശയാത്രയും സംഘടിപ്പിക്കും. സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, മുഹമ്മദ്‌ ഫൈസി കജ, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു