മുഅല്ലിം ക്ഷേമനിധി: മാനേജ്‌മെന്റുകള്‍ സഹകരിക്കണം

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ മുഅല്ലിം ക്ഷേമനിധിയില്‍ മുഴുവന്‍ മദ്രസ അധ്യാപകരെയും അംഗങ്ങളാക്കാന്‍ മാനേജ്‌മെന്റുകള്‍ സഹകരിക്കണമെന്ന് സമസ്തകേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഈസ്റ്റ് ജില്ലാ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. ക്ഷേമനിധിയില്‍ അംഗമായ അധ്യാപകന്‍ പ്രതിമാസം 50 രൂപയും മാനേജിങ് കമ്മിറ്റി 50 രൂപയുമാണ് പോസ്റ്റ് ഓഫീസ് മുഖേന അടയേ്ക്കണ്ടത്. പാവപ്പെട്ട മദ്രസ അധ്യാപകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ വിഷയത്തില്‍ മാനേജ്‌മെന്റുകളെ ബോധവത്കരിക്കാന്‍ മേഖലാതല കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.  

സംസ്ഥാന ജനറല്‍ സെക്രട്ടറി കൊട്ടപ്പുറം അബ്ദുല്ല ഉദ്ഘാടനംചെയ്തു. ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷതവഹിച്ചു. കാളാവ് സെയ്തലവി മുസ്‌ലിയാര്‍, പി.എ. ജബ്ബാര്‍ഹാജി, കെ.ടി. കുഞ്ഞാന്‍, കോയഞ്ഞിക്കോയ തങ്ങള്‍, എം.എ. റഹ്മാന്‍ മൗലവി, അസീസ്, മുസ്തഫ, അബ്ദുറഹ്മാന്‍ ദാരിമി, ഷാഹുല്‍ഹമീദ്, കെ.ടി. ഹുസൈന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.