കോഴിക്കോട്: സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ നേതൃപരിശീലന ക്യാമ്പും സംസ്ഥാന കൗണ്‍സില്‍ മീറ്റും ഏപ്രില്‍ 5, 6 തീയതികളില്‍ ആലുവയില്‍ നടത്താന്‍ എസ്.കെ.എം.ഇ.എ. സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ഡോക്ടര്‍ എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പല ക്കടവ് ഉദ്ഘാടനം ചെയ്തു.
എ.എം. പരീദ്, ബശീര്‍ പനങ്ങാങ്ങര, സലീം എടക്കര, പി.കെ. ശാഹുല്‍ ഹമീദ്, കെ. മുഹമ്മദ്‌കോയ, ശുക്കൂര്‍ മാസ്റ്റര്‍, അഡ്വ. പി.പി. ആരിഫ്, സിറാജുദ്ദീന്‍ കാസര്‍കോട്, വെന്നിയൂര്‍ അബ്ദുള്ള മാസ്റ്റര്‍, സമദ് പാലക്കാട് എന്നിവര്‍ സംസാരിച്ചു. മുസ്തഫാ മാസ്റ്റര്‍ മുണ്ടുപാറ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. പി.ടി. മുഹമ്മദ് സ്വാഗതവും മോയിന്‍കുട്ടി നന്ദിയും പറഞ്ഞു.