പെരിന്തല്‍മണ്ണ : ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ജില്ലയിലെ ആറ് താലൂക്കുകളിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 20ന് ചൊവ്വാഴ്‌ച കാലത്ത് 10.30ന് പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ്, ചെമ്മാട് ഖിദ്‌മത്തുല്‍ ഇസ്‌ലാം മദ്രസ്സ, എടപ്പാള്‍ ദാറുല്‍ ഹിദായ എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍ നടക്കുക. അന്നേ ദിവസം വൈകിട്ട് 3.30ന് നിലമ്പൂര്‍ മജ്‌മഇഅ്, മോങ്ങം ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സ, വളവന്നൂര്‍ ബാഫഖി യതീംഖാന എന്നിവിടങ്ങളില്‍ നടക്കും.
ജാമിഅ നൂരിയ്യയുടെ മുതവ്വല്‍ ബിരുദത്തോടൊപ്പം യു.ജി.സി അംഗീകാരമുള്ള യൂനിവേഴ്‌സിറ്റി ഡിഗ്രിയും നല്‍കപ്പെടുന്ന സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന 50 സഹസ്ഥാപനങ്ങള്‍ , സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്, കേരളത്തിലും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ സമ്മര്‍ വെക്കേഷണല്‍ ഗൈഡന്‍സ് പ്രോഗ്രാം, വിദ്യാഭ്യാസ കാമ്പയിന്‍ , ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിംഗ് തുടങ്ങിയ സമുദായത്തിന്റെ സക്രിയ മുന്നേറ്റത്തിന് ആക്കം കൂട്ടുന്ന മികച്ച പദ്ധതികളാണ് ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ജാമിഅ നൂരിയ്യ വിഭാവനം ചെയ്യുന്നത്.
വിവിധ കേന്ദ്രങ്ങളില്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ , പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ , എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപൂത്തൂര്‍ , മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, ഹാജി.കെ. മമ്മദ് ഫൈസി, ജലീല്‍ ഫൈസി പൂല്ലങ്കോട്, വാക്കോട് മൊയ്‌തീന്‍ കുട്ടി ഫൈസി, മരക്കാര്‍ ഫൈസി നിറമരുതൂര്‍ , മുസ്ഥല്‍ ഫൈസി, മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്, മൊയ്‌തീന്‍ ഫൈസി പുത്തനഴി, ബഷീര്‍ ഫൈസി ആനക്കര, ഒ.ടി. മൂസ മൂസ്‌ലിയാര്‍ , സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്‌മാനി, സാലിം ഫൈസി കുളത്തൂര്‍ , സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ഫൈസി കൂമണ്ണ, സലീം ഫൈസി പൊറോറ തുടങ്ങിയവര്‍ പങ്കെടുക്കും