വികസന കാര്യങ്ങളില് ഒരുമ അനിവാര്യം: എസ്.വൈ.എസ്

കോഴിക്കോട്: ഭാരതത്തിന്റെ ഏറ്റവും തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്ന നിലക്കുള്ള സ്വഭാവിക അശ്രദ്ധ ഭരണകൂടങ്ങളില്‍ നിന്നുണ്ടാവുന്നു എന്ന പൊതു ആരോപണം സാധൂകരിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ റയില്‍വേയുടെ ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. നീണ്ട സമുദ്രതീരവും, ഇതര സ്റ്റേയിറ്റുകളെ അപേക്ഷിച്ചു യാത്രക്കാരുടെ പെരുപ്പവും, ഉപഭേകൃ സംസ്ഥാനമെന്ന അവസ്ഥയും പരിഗണിച്ച് യാത്ര-ചരക്ക് ഗതാഗത്തിന് നിരക്ക് ധാരാളം സൗകര്യങ്ങള്‍ വേണ്ടിയിരുന്ന കേരളത്തിന് അര്‍ഹമായ പരിഗണന പലപ്പോഴും കിട്ടാതെ പോകുന്നു.
രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറമുള്ള കൂട്ടായ്മ രൂപപ്പെട്ടുവരികയാണ് പരിഹാരമാര്‍ഗ്ഗമെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
            ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഹാജി.കെ.മമ്മദ് ഫൈസി, ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മൊയിന്‍കുട്ടി മാസ്റ്റര്‍, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ആര്‍.വി.കുട്ടിഹസ്സന്‍ ദാരിമി, നാസര്‍ ഫൈസി കൂടത്തായി, കെ.എ.റഹ്മാന്‍ ഫൈസി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. 2012 മെയ് 7 തിങ്കളാഴ്ച മുക്കത്ത് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് നടത്തുവാന്‍ തീരുമാനിച്ചു.