കാസര്‍കോട് : 2012 ഫെബ്രുവരി 23 മുതല്‍ 26 വരെ മലപ്പുറം കൂരിയാട് വരയ്‌ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായും കാസര്‍കോടിന്റെ സംഘര്‍ഷഭരിതമായ പ്രത്യേക അന്തരീക്ഷം കണക്കിലെടുത്തും മാനവസൗഹൃദ സന്ദേശം വിളംബരം ചെയ്‌ത് സുന്നിയുവജനസംഘം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്റിന് സമീപത്ത് വെച്ച് മാനവ സൗഹൃദ സമ്മേളനം സംഘടിപ്പിച്ചു.
പരിപാടി ജില്ലാപ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാരുടെ അധ്യക്ഷതയില്‍ കാസര്‍കോട് സംയുക്ത ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. മനുഷ്യര്‍ മനുഷ്യരായി ജീവിച്ചാല്‍ ഇവിടെ കുഴപ്പങ്ങളോ അക്രമങ്ങളോ ഉണ്ടാകില്ലെന്ന് ഉദ്‌ഘാടന പ്രസംഗത്തില്‍ കാസര്‍കോട് ഖാസി പ്രസ്‌താവിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.അബ്ബാസ് ഫൈസി പുത്തിഗ സ്വാഗതം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. ഇവിടെ മതങ്ങള്‍ തമ്മില്‍ പ്രശ്‌നമില്ലെന്നും മതത്തിലെ ചില കുഴപ്പകാരായ ഒറ്റപ്പെട്ട പ്രവര്‍ത്തകരാണ് കുഴപ്പത്തിന് കാരണമെന്നും് പ്രസംഗത്തില്‍ എടന്നീര്‍ മഠത്തിലെ പൂജനീയ ശ്രീ.ശ്രീ.കേശവാനന്ദ ഭാരതി സ്വാമിജി പറഞ്ഞു. അക്രമങ്ങളും അരാജകത്വവും ഉണ്ടാക്കുന്നവരെ ഏതു മതത്തില്‍ പെട്ടവരാണെങ്കിലും മാറ്റി നിര്‍ത്താന്‍ മത മേലദ്ധ്യക്ഷന്മാര്‍ തയ്യാറായാല്‍ ഇവിടെ ഒരു പരിധി വരെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ബേള ചര്‍ച്ചിലെ റവ.ഫാദര്‍ വിന്‍സന്റ് ഡിസൂസ ഫാരീസ് പ്രിസന്റ് പറഞ്ഞു.
സമസ്‌ത ജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി, സമസ്‌ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ചെര്‍ക്കളം അബ്‌ദുല്ല, മെട്രോ മുഹമ്മദ് ഹാജി, ബാലകൃഷ്‌ണന്‍ വൊര്‍കുഡ്‌ലു, ഡോ. വി.പി.പി മുസ്‌തഫ, പി.ബി.അബ്‌ദുള്‍ റസാഖ് എം.എല്‍.എ, സി.ടി അഹമ്മദലി, എം.സി ഖമറുദ്ദീന്‍, സി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.എസ് തങ്ങള്‍ മദനി, സയ്യിദ് എന്‍.പി.എം അബു തങ്ങള്‍, പൈവളിക അബ്‌ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, എന്‍.പി. അബ്‌ദുല്‍ റഹിമാന്‍ മാസ്റ്റര്‍, സയ്യിദ് ഹാദി തങ്ങള്‍, അബ്‌ദു സലാം ദാരിമി ആലംപാടി, എസ്.പി.സലാഹുദ്ദീന്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ടി.കെ.സി അബ്‌ദുല്‍ ഖാദര്‍ ഹാജി, ബഷീര്‍ ദാരിമി തളങ്കര, പള്ളങ്കോട് അബ്‌ദുല്‍ ഖാദര്‍ മദനി, ടി.ഇ അബ്‌ദുല്ല, ബഷീര്‍ വെള്ളിക്കോത്ത്, അബൂബക്കര്‍ സാലൂദ് നിസാമി, താജുദ്ദീന്‍ ചെമ്പരിക്ക, ശരീഫ് പടന്ന, ഇബ്രാഹിം മുണ്ട്യത്തടുക്ക, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, അഡ്വ. വി.പി.പി സിദ്ദീഖ്, ഖലീല്‍ ഹസനി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.