കാസര്‍കോട് : 2012 ഫെബ്രുവരി 23 മുതല്‍ 26 വരെ മലപ്പുറം കൂരിയാട് വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായും കാസര്‍കോടിന്റെ സംഘര്‍ഷഭരിതമായ പ്രത്യേക അന്തരീക്ഷം കണക്കിലെടുത്തും സുന്നിയുവജനസംഘം കാസര്‍കോട് ജില്ലാകമ്മിറ്റി ഫെബ്രുവരി 21ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്റിന് സമീപത്ത് വെച്ച് മാനവ സൗഹൃദ സമ്മേളനം സംഘടിപ്പിക്കാന്‍ ജില്ലാപ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
പ്രമുഖ വാഗ്മി എം.പി.അബ്ദുസമദ് സമദാനി എം.എല്‍.എ, എടന്നീര്‍ മഠത്തിലെ പൂജനീയ ശ്രീ.ശ്രീ.കേശവാനന്ദ ഭാരതി സ്വാമിജി, ബേള ചര്‍ച്ചിലെ റവ.ഫാദര്‍ വിന്‍സന്റ് ഡിസൂസ ഫാരീസ് പ്രിസന്റ്, ഖാസിമാര്‍, എം.എല്‍.എ മാര്‍, ജില്ലാപോലീസ് സൂപ്രണ്ട്, ജില്ലാകളക്ടര്‍, വിവിധ രാഷ്ട്രീയ - മത - സാംസ്കാരിക നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എം.അബ്ബാസ് ഫൈസി പുത്തിഗ സ്വാഗതം പറഞ്ഞു. എസ്.പി.സലാഹുദ്ദീന്, ഖത്തര്‍ ഇബ്രാഹിം ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, അബ്ദുറഹ്മാന് മാസ്റ്റര്‍ കുന്നുംകൈ, കെ.പി.മൊയ്തീന് കുഞ്ഞി മൗലവി, താജുദ്ദീന് ചെമ്പരിക്ക, ടി.കെ.സി.അബ്ദുള്‍ ഖാദര്‍ ഹാജി, പി.എസ്.ഇബ്രാഹിം ഫൈസി, ബഷീര്‍ ദാരിമി തളങ്കര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.