മലപ്പുറം : 'സത്യസാക്ഷികളാവുക' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 23,24,25,26 തിയ്യതികളില്‍ വേങ്ങര - കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ല സംഘടിപ്പിക്കുന്ന സ്മൃതി യാത്ര നടത്തും. കര്‍മ്മപദത്തില്‍ സമസ്‌തക്ക് നേതൃത്വം നല്‍കി കാലങ്ങള്‍ക്ക് മുമ്പേ കടന്ന് പോയ മഹാന്‍മാരുടെ കാല്‍പാടുകള്‍ തേടിയുള്ള സ്‌മൃതി യാത്ര 19 ന് പൊന്നാനിയില്‍ നിന്ന് തുടക്കം കുറിച്ച് 20ന് വാഴക്കാട് സമാപിക്കും.
സമസ്‌ത ജില്ലാ നേതാക്കള്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും നേതൃത്വം നല്‍കും. മഖ്‌ബറ സിയാറത്ത്, അനുസ്‌മരണ സംഗമം, ലഘുലേഖ വിതരണം യാത്രയുടെ ഭാഗമായി നടക്കും.
19ന് രാവിലെ 10 മണിക്ക് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സൈനുദ്ദീന്‍ മഖ്‌ദൂം(റ) വിന്റെ മഖ്‌ബറ സിയാറത്തോടെ തുടങ്ങുന്ന സ്‌മൃതി യാത്ര പുറങ്ങ് പുതിയാപ്പിള അബ്‌ദുറഹിമാന്‍ മുസ്ല്യാര്‍, കൂറ്റനാട് കെ.വി.മുഹമ്മദ് മുസ്ല്യാര്‍, തിരുനാവായ എന്‍.അബൂബക്കര്‍ ഹാജി, പറവണ്ണ മുഹ്‌യദ്ധീന്‍ കുട്ടി മുസ്ല്യാര്‍, നിറമരുതൂര്‍ ബീരാന്‍ മുസ്ല്യാര്‍, താനൂര്‍ മൗലാന കെ.കെ.ഹസ്രത്ത്,പരപ്പനങ്ങാടി ടി.കെ.അബ്‌ദുള്ള മുസ്ല്യാര്‍, വെളിമുക്ക് ടി.കെ.മുഹമ്മദ് മുസ്ല്യാര്‍, പുതുപ്പറമ്പ് വാളക്കുളം അബ്‌ദുല്‍ബാരി മുസ്ല്യാര്‍, സി.എച്ച്.ഹൈദ്രോസ് മുസ്ല്യാര്‍, ചേറൂര്‍ എം.എം.ബഷീര്‍ മുസ്ല്യാര്‍, ഇബ്രാഹീം പുത്തൂര്‍ ഫൈസി വലക്കണ്ടി, നീരോല്‍പ്പാലം ടി.കുഞ്ഞായന്‍ മുസ്ല്യാര്‍, കൈപറ്റ മമ്മിക്കുട്ടി മുസ്ല്യാര്‍, പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ല്യാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാര്‍ എന്നിവരുടെ മഖ്‌ബറ സിയാറത്തുകള്‍ക്ക് ശേഷം പറങ്കിമൂച്ചിക്കലില്‍ സമാപിക്കും.
20ന് രാവിലെ 10 മണിക്ക് പാണക്കാട് സാദാത്തീങ്ങളുടെ മഖ്‌ബറ സിയാറത്തോടെ തുടങ്ങി ആലത്തൂര്‍പടി കാടേരി മുഹമ്മദ് മുസ്ല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍, കോമു മുസ്ല്യാര്‍ കാളമ്പാടി, മങ്കട പള്ളിപ്പുറം അബ്‌ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ഫള്‌ഫരി, അരിപ്ര മൊയ്‌തീന്‍ ഹാജി, അമാനത്ത് കോയണ്ണി മുസ്ല്യാര്‍, പൂന്താവനം അബ്‌ദുള്ള മുസ്ല്യാര്‍, കെ.ടി.മാനു മുസ്ല്യാര്‍ കരുവാരക്കുണ്ട്, മാമ്പുഴ കെ.കെ.അബ്‌ദുള്ള മുസ്ല്യാര്‍, വാണിയമ്പലം അബ്‌ദുറഹിമാന്‍ മുസ്ല്യാര്‍, പയ്യനാട് കെ.സി.ജമാലുദ്ധീന്‍ മുസ്ല്യാര്‍, കിടങ്ങഴി അബ്‌ദുറഹിമാന്‍ മുസ്ല്യാര്‍, ഇബ്രാഹീം മുസ്ല്യാര്‍, കണ്ണിയത്ത് അഹമ്മദ് മുസ്ല്യാര്‍ തുടങ്ങിയവരുടെ മഖ്‌ബറ സിയാറത്തോടെ സ്‌മൃതി യാത്ര വാഴക്കാട് സമാപിക്കും.
ആലോചനാ യോഗം സയ്യിദ് ഒ.എം.എസ്.തങ്ങള്‍ നിസാമി മേലാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. പി.എം.റഫീഖ് അഹമ്മദ് ഉല്‍ഘാടനം ചെയ്‌തു. ഇബ്രാഹീം ഫൈസി ഉഗ്രപുരം, ശഹീര്‍ അന്‍വരി പുറങ്ങ്, ജലീല്‍ ഫൈസി അരിമ്പ്ര, റഹീം കൊടശ്ശേരി, വി.കെ.ഹാറൂണ്‍ റഷീദ് എടക്കുളം, ശമീര്‍ ഫൈസി ഒടമല, ശംസുദ്ധീന്‍ ഒഴുകൂര്‍, റവാസ് ആട്ടീരി, അബ്‌ദുല്‍ ഖയ്യൂം കടമ്പോട്, റഫീഖ് ഫൈസി തെങ്ങില്‍, അബൂബക്കര്‍ സിദ്ദീഖ് ചെമ്മാട് തുടങ്ങിയവര്‍ പങ്കെടുത്തു