ആത്മീയ വാണിഭം: സാമൂദായിക രാഷ്ട്രീയ സംഘടനകള് നിലപാട് വ്യക്തമാക്കണം

കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധം ആത്മീയതയെ ചൂഷണം ചെയ്ത് വ്യാജകേശം വാണിജ്യ താല്പര്യത്തിന് ഉപയോഗപ്പെടുത്തിയ കാന്തപുരത്തെയും സംഘത്തെയും വിമര്‍ശിക്കുന്നതിന് പകരം പുണ്യ നബിയുടെ തിരുശേഷിപ്പുകളെ അവമതിക്കുന്ന പരാമര്‍ശം നടത്തി വിശ്വാസികളെ വ്രണപ്പെടുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറിയൂടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. പൊതുസമൂഹത്തിനിടയില്‍ പ്രവാചകനെ നിന്ദിക്കുന്നതിനും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതിനും അവസരമൊരുക്കിയ കാന്തപുരം സമൂദായത്തിന് കളങ്കമാണ്. 
 വ്യാജമുടി ഉപയോഗിച്ചുള്ള സാമ്പത്തിക ചൂഷണത്തെ തുറന്നെതിര്‍ക്കാന്‍ സമൂഹ നന്മ  ആഗ്രഹിക്കുന്ന മുഴുവന്‍ സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാവണം. മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് പണ്ഡിതന്‍മാരാണ്. എന്നാല്‍ ആത്മീയ വാണിഭം പോലുള്ള സാമൂഹിക തിന്മകളെ എതിര്‍ക്കാന്‍ സമുദായ താല്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ബാധ്യസ്ഥരാണ്. കാന്തപുരം കൈവശം വെച്ച മുടി വ്യാജമാണെന്ന് തെളിഞ്ഞിരിക്കെ കാന്തപുരം ഗ്രൂപ്പിലെ ആത്മാഭിമാനമുള്ള അവശേഷിക്കുന്ന പ്രവര്‍ത്തകര്‍ പ്രസ്തുത സംഘടനയില്‍ നിന്ന് പുറത്തു വരണം- ഈ സമ്മേളനം ആവശ്യപ്പെടുന്നു.

അവതാരകന്‍: കെ. മോയിന്‍കുട്ടി
അനുവാദകന്‍: ഓണമ്പിള്ളി മുഹമ്മദ് ഫൈസി