വില്യാപ്പള്ളി: വില്യാപ്പള്ളി മുസ്‌ലിം ജമാഅത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. സമാപന സമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആര്‍. യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. തന്‍വീറുല്‍ ഇസ്‌ലാം മദ്രസ നവീകരണ ഫണ്ട് മൊയ്തു ഹാജിയില്‍ നിന്നും കെ. ആറ്റക്കോയ തങ്ങള്‍ ഏറ്റുവാങ്ങി. ഖാസിമാരെ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആദരിച്ചു.
എം.ജെ.ഐ.സി.യു. ആംബുലന്‍സ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും എം.ജെ. ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസ് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബും ടെയ്‌ലറിങ് ഇന്‍സ്റ്റിറ്റിയൂട്ട് കെ.കെ. ലതിക എം.എല്‍.എ.യും മെഡിക്കല്‍ റിലീഫ് സെന്റര്‍ എം.എ. റസാഖും ഉദ്ഘാടനം ചെയ്തു. സൂപ്പി നരിക്കാട്ടേരി, പാറക്കല്‍ അബ്ദുള്ള, സി.കെ. കുഞ്ഞമ്മദ്, കെ. മുഹമ്മദ്, സാലി, പറമ്പത്ത് ഇബ്രാഹിം ഹാജി, എന്‍.വി. അഷറഫ്, ടി.ടി. കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.