ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളന പരിപാടി വേങ്ങര കൂരിയാട് വരക്കല്‍ അബ്ദുറഹിമാന്‍ ബാഅലവി മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ഇന്ന് തുടക്കമാവും. രാവിലെ 10 മണിക്ക് ''സാക്ഷ്യം 2012'' ഏക്‌സിബിഷന്‍ ഉല്‍ഘാടനം ചെയ്യും. പ്രമുഖ നേതാക്കളും പണ്ഡിതരും സംബന്ധിക്കും.
എക്‌സിബിഷന്‍ പവലിയന്‍ മനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പ്രവേശനം പാസ് മുഖന നിയന്ത്രിക്കും. 2012 ഫെബ്രുവരി 20, 21, 22 തിയ്യതികളില്‍ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകം സജ്ജീകരണം ഒരുക്കുന്നുണ്ട്.
ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ അത് കടന്നെത്തിയ കൈവഴികള്‍, തനിമകള്‍, ഒട്ടും ചോര്‍ന്നു പോകാതെ ആവിശ്കരിച്ചിരിക്കുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട പ്രഥമ പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് വരക്കല്‍ അബ്ദുറഹിമാന്‍ ബാഅലവി മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ പുനര്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് തോന്നിപ്പിക്കുന്നവിധം പള്ളിയുടെ ദൃശ്യാവിഷ്‌ക്കാരം ഏറെ ശ്രദ്ധേയ മാണ്. പത്ത് പ്രധാന ഡിവിഷനുകളും, പ്രാധാന വിവരണങ്ങള്‍ കൈമാറ്റുന്ന ഇരുനൂറ് പേര്‍ക്കിരി ക്കാവുന്ന ക്യാമ്പിനും ഒരിക്കിയിട്ടുണ്ട്.
മനുഷ്യ സമൂഹത്തിന്റെ ധ്വനിമണ്ഡലങ്ങളെ (ഓഡിയോ സിസ്റ്റം) പൂര്‍ണ്ണമായി ഉള്‍ ക്കൊണ്ടു സംവിധാ നിച്ച് വിവരണങ്ങളും, പൗരാണികവും, പരിഷ്‌കൃതവുമായ പാശ്ചാത്തല സംവിധാനങ്ങളും തന്മയ ത്തോടെ ഒരുക്കീയിട്ടുണ്ട്. ഭാവനയും, കഠിനാദ്ധ്വാനവും, സമജ്ജസമായി സമ്മേളിച്ച പ്രദര്‍ശ ഹാള്‍ സമ്മേളന നഗരിയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാവും. പ്രമുഖ നേതാക്കളുടെയും, പണ്ഡിത ന്മാരുടെയും നേതൃത്വത്തില്‍ അവസാന മിനുക്ക് പണികള്‍ പൂര്‍ത്തിയായി