കൂരിയാട്: സമസ്ത എണ്‍പതഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാക് ഷ്യം എക്സിബിഷന്‍ ഉത്ഘാടനം മന്ത്രി മുനീര്‍ നിര്വഹിച്ചു. പ്രവേശനം ആരംഭിച്ച ഉടനെ വന്‍ ജനപങ്കാളി ത്താല്‍ ശ്രദ്ധേയമായി. ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ അത് കടന്നെത്തിയ കൈവഴി കള്‍, തനിമകള്‍, ഒട്ടും ചോര്‍ന്നു പോകാതെ ആവിശ്കരിച്ചിരിക്കുന്നു.
ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട പ്രഥമ പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് വരക്കല്‍ അബ്ദുറഹിമാന്‍ ബാഅലവി മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ പുനര്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് തോന്നിപ്പിക്കുന്നവിധം പള്ളിയുടെ ദൃശ്യാവിഷ്‌ക്കാരം ഏറെ ശ്രദ്ധേയമാണ്. പത്ത് പ്രധാന ഡിവിഷനുകളും, പ്രാധാന വിവരണങ്ങള്‍ കൈമാറ്റുന്ന ഇരുനൂറ് പേര്‍ക്കിരിക്കാവുന്ന ക്യാമ്പിനും ഒരിക്കിയിട്ടുണ്ട്.
മനുഷ്യ സമൂഹത്തിന്റെ ധ്വനിമണ്ഡലങ്ങളെ (ഓഡിയോ സിസ്റ്റം) പൂര്‍ണ്ണമായി ഉള്‍ ക്കൊണ്ടു സംവിധാ നിച്ച് വിവരണങ്ങളും, പൗരാണികവും, പരിഷ്‌കൃതവുമായ പാശ്ചാത്തല സംവിധാന ങ്ങളും തന്മയ ത്തോടെ ഒരുക്കീയിട്ടുണ്ട്. ഭാവനയും, കഠിനാദ്ധ്വാനവും, സമജ്ജസമായി സമ്മേളിച്ച പ്രദര്‍ശ ഹാള്‍ സമ്മേളന നഗരിയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്