ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ഇന്ന് (19ന് ) പതാകദിനമായി ആചരിക്കും. സത്യം, സമാധാനം (വെള്ള), വിശ്വാസം, ശൗര്യം (പച്ച), നവത്വം, ഊര്‍ജ്ജസ്വലത, പുതുമ (മാന്തിളര്‍, മാവിന്റെ തളിര്‍ ലൈറ്റ് ബ്രൗണ്‍), ഇസ്‌ലാമിക പാരമ്പര്യം പ്രതിബദ്ധത (ചന്ദ്രക്കല) പ്രവാചക സ്‌നേഹം, വിജയം, മോക്ഷം (ഖുബ്ബ) അടങ്ങിയതാണ് സമസ്തയുടെ പതാക. 3ഃ2 അനുപാതം മുഴുനീളത്തില്‍ നാലിലൊന്നുഭാഗം. താഴെ പച്ച. മൂന്നില്‍ രണ്ട് വെള്ള പ്രതല ത്തില്‍ നീല ഖുബ്ബ, മൂന്നിലൊന്ന് മാന്തളിര്‍ പ്രതലത്തില്‍ വെള്ള ചന്ദ്രക്കല.
കഴിഞ്ഞ എട്ടരപതിറ്റാണ്ടായി എത്രയോ ലക്ഷം മുസ്‌ലിംകള്‍ മാര്‍ഗ്ഗ ദര്‍ശനമായി സ്വീകരിച്ചാദരിക്കുന്ന ത്രിവര്‍ണ്ണ പതാക 19-02-2012ന് മലയാളി സാന്നിദ്ധ്യമുള്ള പതിനായിരത്തിലധികം പ്രദേശങ്ങളില്‍ ഉയര്‍ത്തും. സമ്മേളനം വിളിച്ചറിയിക്കുന്ന ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ഗൈറ്റുകള്‍, സപ്ലിമെന്റുകള്‍, നോട്ടീസുകള്‍, അനൗണ്‍സ് വാഹന ങ്ങള്‍ തുടങ്ങി പ്രചാരണത്തിന്റെ പ്രൗഡിയും, പ്രാധാന്യവും വിളംബര പ്പെടുത്തുന്നുണ്ട്. 20ന് സാക്ഷ്യം-12 ഉദ്ഘാടനം ചെയ്യുന്നതോടെ എല്ലാ കണ്ണുകളും കാലുകളും വേങ്ങര-കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലേക്ക് നിങ്ങുകയായി.