85-ാം വാര്ഷികം: ഇന്ന് (19ന്) പ്രാര്ത്ഥനാദിനം, വിളംബര ജാഥ, സിയാറത്ത്

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ഇന്ന് (19ന്) 9118 മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ സമസ്ത കേരള സുന്നി ബാലവേദി യുടെ ബാനറില്‍ മദ്‌റസാ തലങ്ങളില്‍ വിളംബര ജാഥ നടത്തും. 11,08,116 വിദ്യാര്‍ത്ഥികള്‍ ഭാഗവാക്കുന്ന വിളംബര ജാഥ ലോകത്ത് തന്നെ നവചരിത്രം കുറിക്കും. ജില്ലാ സമസ്ത നേതാക്ക ളുടെ നേതൃ ത്വത്തില്‍ എല്ലാ ജില്ലകളിലേയും മണ്‍മറഞ്ഞ സമസ്ത നേതാക്കളുടെ മഖ്ബറകള്‍ സിയാറത്തും ഇന്ന്  നടക്കും.
''സത്യസാക്ഷികളാവുക'' എന്നതാണ് ജാഥയില്‍ വിളംബരപ്പെടുത്തുക. ശൈഥല്യത്തിന്റെ പെരുമ്പറ കൊട്ടി ഐക്യത്തിന്റെ അടയാളങ്ങളായ പള്ളികളും ആചാരാനുഷ്ടാന വിശ്വാസരീതികളും ഭിന്നിപ്പിന്റെ കേന്ദ്രങ്ങളും പ്രതിബിംബങ്ങളുണ്ടാക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ തിരിച്ചറിഞ്ഞു പ്രതിരോധം തീര്‍ത്തതാണ് സമസ്തയുടെ രൂപീകരണ പശ്ചാത്തലം.
എട്ടരപതിറ്റാണ്ടിന്റെ ജാജല്യമായ വിദ്യാഭ്യാസ-സാംസ്‌ക്കാരിക നവോത്ഥാനങ്ങളുടെ അഭിമാന ത്തേരിലാണ് സമസ്ത മഹാസമ്മേളനത്തിന് കൊടിയുയരുന്നത്.
ഇതിനകം ഇരുപത് ലക്ഷം മുസ്‌ലിം വീടുകളിലെത്തിച്ച സമസ്ത സന്ദേശമടങ്ങിയ ലഘുലേഖ, ക്യാമ്പസുകളില്‍ വിതരണം നടത്തിയ പത്ത് ലക്ഷം ലഘുലേഖകള്‍, സമസ്ത സന്ദേശയാത്ര യിലൂടെ കൈമാറിയ സന്ദേശങ്ങള്‍, കുടുംബിനികള്‍ക്കും കുട്ടികള്‍ക്കും നടത്തിയ ക്വിസ് മത്സര ങ്ങള്‍, മഹല്ല്-റൈഞ്ച്-ജില്ല തല സമ്മേളനങ്ങള്‍, കുടുംബ സദസ്സുകള്‍, ഹൈവേ മാര്‍ച്ചുകള്‍, ജുമുഅക്ക് ശേഷം നടന്ന പ്രഭാഷണങ്ങള്‍ ഇങ്ങനെ നാനാവിധ പ്രചാരങ്ങളിലൂടെ മുഴുവന്‍ ജനങ്ങളിലും സമ്മേളന സന്ദേശവും സമസ്ത സന്ദേശവും എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.