സംയുക്ത ജമാഅത്ത് നബിദിന സമ്മേളനം 19ന്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്തമുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നബിദിന സമ്മേളനവും ശിഹാബ്തങ്ങള്‍ മംഗല്യനിധിയുടെ രണ്ടാംഘട്ട വിതരണേദ്ഘാടനവും 19ന് നടത്താന്‍ പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു.

വൈകിട്ട് 3.30ന് കൊട്ടച്ചേരിയില്‍ സംയുക്ത ജമാ അത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്യും. അംഗ ജമാ അത്തുകളില്‍ 19ന് നബിദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് സമിതി മഹല്ല് ജമാ അത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. അന്നേ ദിവസം രാത്രി സംയുക്ത ജമാ അത്ത് പരിധിയിലുള്ള മദ്രസകള്‍ക്ക് അവധി യായിരിക്കുമെന്നും കമ്മിറ്റി അറിയിച്ചു. ട്രഷ. സി.കുഞ്ഞഹമ്മദ് പാലക്കി, വൈ.പ്രസിഡന്റു മാരായ വി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, സി.മുഹമ്മദ് കുഞ്ഞി, എന്‍.വി.അബ്ദുല്‍ റഹിമാന്‍, ഖാലിദ് പാറപ്പള്ളി, സെക്രട്ടറിമാരായ ബഷീര്‍ ആറങ്ങാട്, കെ.യു.ദാവൂദ്, കെ.പി.അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ജന.സെക്ര.ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതവും എം.മൊയ്തു മൗലവി നന്ദിയും പറഞ്ഞു.