അത്ഭുതങ്ങളുടെ നേര്‍ക്കാഴ്ച്ചയൊരുക്കാന്‍ സാക്ഷ്യം '12 എക്‌സിബിഷന്‍

ചേളാരി: 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ വരക്കല്‍ അബ്ദുറഹിമാന്‍ ബാഅലവി മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വേങ്ങര കൂരിയാട് സമ്മേളന നഗരിയില്‍ സംഘടിപ്പിച്ച ''സാക്ഷ്യം-12'' എക്‌സിബിഷന്‍ 20ന് 11 മണിക്ക് ഉദ്ഘാടനം ചെയ്യും.
എക്‌സിബിഷന്‍ ഹാള്‍ മനോഹരമായി ഒരുക്കിയിട്ടുണ്ട്. യുഗാന്തരങ്ങളായി മാനവസമൂഹം നേടിയതും ഇട്ടേച്ചുപോയതുമായ ശേഷിപ്പുകളെ സാംശീകരിക്കുന്ന പഴമയുടെ ഫലകമാണ് ഗൈറ്റിന്റെ ഛായചിത്രം.
ഭൂമിയിലെ മനുഷ്യകാല്‍പെരുമാറ്റം മുതല്‍ പിന്നിട്ട പത്ത് പ്രധാന ഘട്ടങ്ങളും ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരുക്കിയിരിക്കുന്നു. ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കെന്നതാണ് പ്രധാന സന്ദേശം. പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറം അറബിക്കടല്‍ കടന്നെത്തിയ മിഷനറിമാരുടെ സഞ്ചാരവാഹനത്തിന്റെ ഛായാരൂപം കടന്നു കൊടുങ്ങല്ലൂരില്‍ നിര്‍മ്മിക്കപ്പെട്ട പ്രഥമപള്ളിയുടെ ആകൃതിയില്‍ നിര്‍മ്മിച്ച പവലിയനിലൂടെയാണ് ദൃഷ്യവിരുന്നൊരുക്കിയ എക്‌സിബിഷന്‍ ഹാളിലെത്തുക. അത്ഭുതവും വിസ്മയവും നല്‍കുന്ന പോയകാലത്തിന്റെ മഹിതാടയാളങ്ങള്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ട ഹാളില്‍ ഇരുന്നൂറ് പേര്‍ക്കിരുന്ന് സുപ്രധാന വിവരങ്ങള്‍ ശ്രവിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സൗണ്ട് എഞ്ചിനീയറിംഗ് വിസ്മയമായ ഈ പരിപാടിയും ശ്രദ്ധേയമായിരിക്കും