മാനവികതയെ മാനിക്കുന്ന മതമാണ് ഇസ്ലാം - കോട്ടുമല ബാപ്പുമുസ്ല്യാര്

കല്പറ്റ: മാനവികതയെ മാനിക്കുന്ന മതമാണ് ഇസ്‌ലാമെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പുമുസ്‌ല്യാര്‍ പറഞ്ഞു. സമസ്ത 85-ാം വാര്‍ഷികത്തിന്റെ ജില്ലാതല പ്രചാരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാനവികതയെ മാനിക്കാത്ത മനുഷ്യരുടെ എല്ലാ വ്യവഹാരങ്ങളും അരാജകത്വം വളര്‍ത്താനേ നിമിത്തമാവൂ. ഭരണവും ലാഭവും ലക്ഷ്യംവെച്ച് സംഘടനകളും മറ്റു സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നവര്‍ മനുഷ്യാവകാശ ത്തെയാണ് ഹനിക്കുന്നത്.
ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ മുഖ്യപ്രഭാഷണം നടത്തി. വി. മൂസക്കോയ മുസ്‌ല്യാര്‍, എം. ഹസന്‍ മുസ്‌ല്യാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ല്യാര്‍, പിണങ്ങോട് അബൂബക്കര്‍, മുജീബ് ഫൈസി പൂലോട്, ഇബ്രാഹിം ഫൈസി പേരാല്‍, മുഹമ്മദ് കുട്ടി ഹസനി, അബ്ദുള്ളക്കുട്ടി ദാരിമി, എസ്. മുഹമ്മദ് ദാരിമി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ എന്നിവര്‍ സംസാരിച്ചു.