ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്നും മുന്നിലായിരുന്നു കേരളീയ മുസ്ലിംകൾ കണ്ണൂരിലെ അറക്കൽ രാജവംശത്തെ മാറ്റി നിർത്തിയാൽ ഒരു മുസ്ലിം രാജാവും കേരളം ഭരിച്ചിട്ടില്ല.അധികാരത്തിന്റെ ചെങ്കോലും കിരീടവും ഇല്ലാതെ തന്നെ മറ്റുള്ളവരേക്കാൾ പുരോഗതിയുടെ വഴിത്താരയിലൂടെ ബഹുദൂരം മുന്നേറാൻ കേരളമുസ്ലിംകൾക്ക് സാധിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ മറ്റു പ്രദേശങ്ങൾ എണ്ണൂറ് വർഷത്തോളം ഭരിച്ചിരുന്നത് മുസ്ലിം രാജാക്കന്മാരും സുൽത്താന്മാരുമായിരുന്നു. അധികാരത്തിന്റെ ശീതളഛായയിൽ വളരാനും ഉയരാനും ധാരാളം അവസരങ്ങൾ ലഭിച്ചവരായിരുന്നു അവർ. എന്നിട്ടും കേരള മുസ്ലിംകളുടെ ഒപ്പമെത്താൻ അവർക്ക് സാധിച്ചിരുന്നില്ല. എന്ത് കൊണ്ട്?