കോഴിക്കോട്: പ്രവാചകന്റെ പേരില്‍ വ്യാജമുടി കൊണ്ടുവന്ന് നടത്തുന്ന ആത്മീയചൂഷണം അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു.
പ്രവാചകനിന്ദ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സമിതി നടത്തിയ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍ വ്യാജമുടി പ്രദര്‍ശകര്‍ക്കെതിരെ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും. സമാപന പ്രതിഷേധ സമ്മേളനം ഡിസംബര്‍ എട്ടിന് കോഴിക്കോട്ട് നടക്കും. സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷതവഹിച്ചു. സെയ്ത് മുഹമ്മദ് നിസാമി വിഷയം അവതരിപ്പിച്ചു. മൗലാന മൂസക്കുട്ടി ഹസ്രത്ത്, അബ്ദുള്‍ഗഫൂര്‍ അല്‍ ഖാസിമി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സി.എസ്.കെ. തങ്ങള്‍, എം.സി. മായിന്‍ഹാജി എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ സ്വാഗതവും സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തില്‍ എം.ടി. അബ്ദുള്ള മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ പ്രതിഷേധ പ്രഖ്യാപനം നടത്തി. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, പി.കെ. പി. അബ്ദുസലാം മുസ്‌ല്യാര്‍, എം.എം. മുഹിയുദ്ദീന്‍ മുസ്‌ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, പി.പി. മുഹമ്മദ് ഫൈസി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഉമ്മര്‍ മുസ്‌ല്യാര്‍, കെ. മൊയ്തീന്‍കുട്ടി, എം.എ. ചേളാരി, ആര്‍.വി. കുട്ടിഹസ്സന്‍ ദാരിമി, സി.എച്ച്. മഹ്മൂദ് സഅ്ദി, പാലത്തായ മൊയ്തുഹാജി, എ.വി. അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ എന്നിവര്‍ സംസാരിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.