കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ തീര്‍ഥാടകസംഘം വ്യാഴാഴ്ച പുറപ്പെടും. രാവിലെ 10.45ന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഫ്‌ളാഗ്ഓഫ് ചെയ്യും. പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.
സൗദി എയര്‍ലൈന്‍സിന്റെ എസ്.വി 5413 വിമാനത്തില്‍ 300 പേരാണ് പുറപ്പെടുക. 1.45ന് രണ്ടാം വിമാനമായ എസ്.വി 5417ലും 300 തീര്‍ഥാടകര്‍ യാത്രയാകും.
കരിപ്പൂര്‍ ഹജ്ജ്ഹൗസിലെ സംസ്ഥാന ഹജ്ജ്ക്യാമ്പില്‍ ബുധനാഴ്ച രാവിലെ മുതല്‍ തീര്‍ഥാടകരും കുടുംബാംഗങ്ങളുമെത്തി. രജിസ്‌ട്രേഷന്‍ 11ന് ആരംഭിച്ചു. ടി.സി. മുഹമ്മദ് കുരുവട്ടൂരിന് ആദ്യ ബാഡ്ജ് നല്‍കി. അസിസ്റ്റന്റ് സെക്രട്ടറി അബൂബക്കര്‍ ചേങ്ങാട്ട് ഉദ്ഘാടനംചെയ്തു. കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എച്ച്. മുസമില്‍ ഹാജി, ഡിവൈ.എസ്.പി കരീം, കെ. അഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.

തീര്‍ഥാടകരുടെ ബാഗേജ് ബുധനാഴ്ച രാത്രി ഒമ്പതുമുതല്‍ പരിശോധന തുടങ്ങി. ഹജ്ജ്ഹൗസില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള തീര്‍ഥാടകരുടെ യാത്രയുടെ ട്രയല്‍റണ്‍ ബുധനാഴ്ച നടന്നു. എം.വി.ഐ സുബൈര്‍, ഡിവൈ.എസ്.പി കരീം എന്നിവര്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ച രാവിലെ എട്ടിന് തീര്‍ഥാടകര്‍ ക്യാമ്പില്‍നിന്ന് വിമാനത്തിലേക്ക് പുറപ്പെടും. പോലീസ്, അഗ്‌നിശമന വിഭാഗം, ആരോഗ്യ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്യാമ്പ്‌ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും എം.ഇ.എസ് മെഡിക്കല്‍ കോളേജിന്റെയും മെഡിക്കല്‍ കൗണ്ടര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അലോപ്പതി, ഹോമിയോ വിഭാഗങ്ങളുമുണ്ട്.
വിമാനത്താവളത്തില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനും പ്രാര്‍ഥനയ്ക്കും സൗകര്യമുണ്ട്. ആഭ്യന്തര ടെര്‍മിനലാണ് ഹജ്ജ്‌ടെര്‍മിനല്‍ ആയി ഉപയോഗിക്കുക. തീര്‍ഥാടകരുടെ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ 7993 തീര്‍ഥാടകരാണ് ഇത്തവണ പുറപ്പെടുന്നത്. കേന്ദ്രക്വാട്ട, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തീര്‍ഥാടകരെക്കൂടിയാവുമ്പോള്‍ 8500ലേറെ തീര്‍ഥാടകര്‍ കരിപ്പൂര്‍വഴി യാത്രയാകും. ഒക്ടോബര്‍ 15വരെ യാത്ര തുടരും. 30 വിമാനസര്‍വീസുകളുണ്ടാവും. ഒക്ടോബര്‍ ഒന്നിന് നാല് വിമാനസര്‍വീസും രണ്ടിന് മൂന്ന് സര്‍വീസും ഉണ്ടാകും. നവംബര്‍ 12നാണ് തിരിച്ചുവരവ് തുടങ്ങുക.