എസ്.കെ.എസ്.എസ്.എഫ്.

കേരളത്തിലെ മികച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം വിദ്യാര്‍ത്ഥികളെ സമസ്തക്കുകീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ധര്‍മ്മനിഷ്ഠയുള്ള ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും സമുദായത്തിന്റെ അവകാശ സംരക്ഷണത്തിന് പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്നു.

നാളെയുടെ മോഹനവാഗ്ദാനങ്ങളും ഭാവിയുടെ നേതാക്കളും ജേതാക്കളുമാണ് വിദ്യാര്ത്ഥി സമൂഹം. സമൂഹത്തില് വിദ്യാര്ത്ഥികള്ക്ക് നിര്ണ്ണയിക്കാനുള്ളത് നിര്ണ്ണായകവും അതിപ്രധാനവുമായ ഭാഗധേയവും ഉത്തരവാദിത്വവുമാണ്. മത ഭൗതിക വിദ്യാഭ്യാസം തുല്യരീതിയില് ആര്ജ്ജിക്കുന്ന വിദ്യാര്ത്ഥികള്ക്കാണ് പ്രത്യേകിച്ചും ഈ ദൗത്യം ക്രിയാത്മകമായി നിറവേറ്റാന് കഴിയുന്നത്. അവര്ക്ക് സംഘടിതമായ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതിലൂടെ അവര് ഇഷ്ടപ്പെടുന്ന മേഖലകള് കൂടുതല് വിപുലമാവുമെന്നും പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാവുമെന്നും മനസ്സിലാക്കിയ സമസ്തയുടെ സമുന്നതരായ നേതാക്കള് 1989ല് എസ്.കെ.എസ്.എസ്.എഫിന് രൂപീകരണം നല്കി. 2000-ത്തില്‍ സംഘടനയെ സമസ്ത അംഗീകരിച്ചു.

ഒരു വിദ്യാര്ത്ഥി സംഘടനയെന്ന നിലയില് എസ്.കെ.എസ്.എസ്.എഫ് ഇക്കാലയളവില് സ്തുത്യര്ഹമായ പല സേവനങ്ങള്ക്കും കാര്മ്മികത്വം വഹിച്ചിട്ടുണ്ട്. അറബിക് വിദ്യാഭ്യാസ പാഠ്യപദ്ധതിയില് ചില നിക്ഷിപ്ത താല്പര്യക്കാരുടെ ജല്പ്പനങ്ങളും വക്രീകരിക്കപ്പെട്ട വസ്തുതകളും ഇടം പിടിച്ചപ്പോള് അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള് എസ്.കെ.എസ്.എസ്.എഫിന്റെ ഭാഗത്തു നിന്നുമുണ്ടായി. അഹ്ലുസ്സുന്നയുടെ ആശയാദര്ശങ്ങള്ക്ക് തികച്ചും കടകവിരുദ്ധവും അബദ്ധജടിലവും തെറ്റിദ്ധാരണാജനകവുമായ ഒട്ടേറെ പരാമര്ശങ്ങള്ക്കുമെതിരെയും എസ്.കെ.എസ്.എസ്.എഫ് തുറന്നടിച്ചു.

വിദ്യാഭ്യാസ പരമായ പ്രശ്നങ്ങളാകട്ടെ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രശ്നങ്ങളാകട്ടെ ഏതിലും എസ്.കെ.എസ്.എസ്.എഫ് ക്രിയാത്മകവും സൃഷ്ടിപരവുമായി തന്നെ ഇടപെട്ടുപോന്നു. പ്രകോപനപരവും ഹിംസാത്മകവുമായ പ്രതിഷേധ പരിപാടികളുടെ സ്ഥാനത്ത് സമാധാനപരവും ശാന്തിദായകവുമായ പ്രതിരോധ പ്രവര്ത്തനങ്ങളാണ് അഭികാമ്യവും കരണീയവുമെന്ന് മനസ്സിലാക്കിയ എസ്.കെ.എസ്.എസ്.എഫ് നേതാക്കള് അതിലൂടെ സാമുദായിക ഭദ്രത ഉറപ്പാക്കി അവരുടെ അവകാശങ്ങള് ധ്വംസിക്കപ്പെടുന്നില്ലെന്ന് തീര്ച്ചയാക്കി.

വിദ്യാര്ത്ഥി സംഘടന ഇടപെടുന്ന മണ്ഡലങ്ങളും മേഖലകളും ഇന്ന് അനുസരണക്കേടിന്റെയും അച്ചടക്കരാഹിത്യത്തിന്റെയും അസമാധാനത്തിന്റെയും രംഗവേദിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന പശ്ചാത്തലത്തില് വ്യത്യസ്തമായൊരു പ്രവര്ത്തന മേഖല തെരെഞ്ഞെടുത്ത എസ്.കെ.എസ്.എസ്.എഫ് അതിന്റെ പ്രവര്ത്തനപഥത്തില് പുതുമയാര്ന്ന രജതരേഖകള് തീര്ത്തുകൊണ്ടാണ് മുന്നേറുന്നത്. 1998 ല് നീളാനദിക്കരയിലെ വാദീനൂര് ല് നടന്ന ദശവാര്ഷിക മഹാ സമ്മേളനം എസ്.കെ.എസ്.എസ്.എഫിന്റെ സംഘചരിത്രത്തില് ശ്രദ്ധേയവും വ്യത്യസ്തവുമായ ഒരനുഭവം പകര്ന്നു നല്കി. സമസ്തയുടെയും അതിന്റെ പോഷക സംഘടനകളുടെയും സ്വാധീനവും ആധിപത്യവും അരക്കിട്ടുറപ്പിക്കുന്ന വിധമുള്ളതായിരുന്നു ഈ സമ്മേളനമെന്നത് നിസ്കര്ക്കതമായ ഒരു വസ്തുത തന്നെയാണ്. സത്യധാര ദ്വൈവാരികയാണ് സംഘത്തിന്റെ മുഖപത്രം.

സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് ഭാരവാഹികള്
സയ്യിദ് അബ്ബാസലി ശഹാബ് തങ്ങള് (പ്രസിഡന്റ്)

നാസര് ഫൈസി കൂടത്തായി (സീനിയര്‍ വൈ.പ്രസി.)
മുഹമ്മദ് ഫൈസി ഓണന്പിള്ളി (ജന. സെക്രട്ടറി)
സത്താര്‍ പന്തലൂര്‍ (സെക്രട്ടറി)
അലി കെ. വയനാട്‌ (സെക്രട്ടറി)
അബ്ദുല്ല ദാരിമി കൊട്ടില (സെക്രട്ടറി)
അയ്യൂബ്‌ കൂളിമാട്‌  (വര്ക്കിംഗ് സെക്രട്ടറി)
റഹീം ചുഴലി (ജോ.സെക്ര.) 
ഹബീബ്‌ ഫൈസി കോട്ടോപ്പാടം (ജോ.സെക്ര.)
സൈദലവി റഹ്‌മാനി (ജോ.സെക്ര.)
നവാസ്‌ പാനൂര്‍ (ജോ.സെക്ര.)
ബശീര്‍ പനങ്ങാങ്ങര (ട്രഷറര്)