"ജാലിയാവാല ആര്‍ക്കും സനദ്‌ നല്‍കിയിട്ടില്ല"..പേരോട്‌ വീണ്ടും ഊരാക്കുടുക്കിലേക്ക്‌.. സുപ്രധാന തെളിവുകള്‍ ജിശാന്‍ പുറത്തുവിടാനൊരുങ്ങുന്നു.

ബിതിരുമേനി(സ)യെ കുറിച്ച്‌ പച്ചക്കള്ളം സ്ഥാപിക്കാന്‍ കളവുകളുടെ പരമ്പരകള്‍ തീര്‍ക്കുകയും വിശ്വാസികളെ വഞ്ചിക്കുകയും ചെയ്യുന്ന മുടി ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കി ജിശാന്‍ മാഹി വീണ്ടും രംഗത്ത്‌. ഇതോടെ  കോഴിക്കോട്‌  സമ്മേളനത്തില്‍ വെച്ച്‌ ജിശാന്‌ മറുപടി പറയുന്നതുമായി ബന്ധ പ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസം വിഘടിത പാളയത്തില്‍ പട രൂക്ഷമായിരിക്കുകയാണ്‌. ദിവസ ങ്ങള്‍ക്കു മുമ്പ്‌ പൂനൂരില്‍ നടന്ന വിഘടിത അടിയറവ്‌ സമ്മേളനത്തില്‍ ജിശാന്‍ മാഹിക്കെതിരെ പേരോട്‌ നടത്തിയ പരാമര്‍ശങ്ങളും അതിനുള്ള ജിശാന്റെ ഫൈസ്‌ബുക്ക്‌ പ്രതികരണവുമാണ്‌ പുതിയ വിവാദ ങ്ങള്‍ക്ക്‌ തുടക്കമിട്ടിരിക്കുന്നത്‌..ജിശാന്‌ മറുപടി പറയേണ്ടെന്ന്‌ മുടി ഗ്രൂപ്പ്‌, പറഞ്ഞില്ലെങ്കില്‍ അണികള്‍ ഇളകുമെന്ന്‌ പേരോട്‌ പക്ഷം... വിഘടിത പാളയത്തില്‍ പട തുടരുന്നു. ഇസ്‌മാഈല്‍ സഖാഫിയാണ്‌ ജിഷാന്‍ മാഹിയെ വഴി തെറ്റിച്ചതെന്ന്‌ ചില ക്ലിപ്പുകള്‍ സഹിതം പുനൂരില്‍ വെച്ച്‌ പേരോട്‌ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രസ്‌തുത ശബ്‌ദരേഖ കാന്തപുരം, പേരോട്‌, കൊളത്തൂര്‍, ഏലംങ്കുളം തുടങ്ങിയവരുടെ അറിവോടെ താന്‍ SKSSF ന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി ചെയ്‌തതാണെന്നുമാണ്‌ ജിശാന്‍ തന്റെ ഫൈസ്‌ബുക്ക്‌ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത.്‌ ആരിഫ്‌ ബറക്കാത്തിയാണ്‌ സനദ്‌ നല്‍കിയതെന്ന വാദവും ജിശാന്‍ ഖണ്‌ഡിച്ചു. ആരിഫ്‌ ബറക്കാത്തിക്ക്‌ അത്‌ തിരുകേശമാണെന്ന്‌ ഉറപ്പുണ്ടായിരുന്നില്ലെന്നും ജാലിയാവാല ഒരാള്‍ക്കും സനദ്‌ നല്‍കിയിട്ടില്ലെന്ന്‌ അദ്ധേഹം തന്നെ സമ്മതിക്കുന്ന ഭാഗങ്ങളും താന്‍ ഉടനെ പുറത്തു വിടുമെന്നദ്ധേഹം പറഞ്ഞു. ഒരു കള്ളം സ്ഥാപിക്കാന്‍ ഒരായിരം കളവുകള്‍ പറയുകയാണെങ്കില്‍ അത്‌ തിരുത്താന്‍ താന്‍ നിര്‍ബന്ധിതനാവുമെന്നും ഇനിയും തന്നെ മാത്രം പ്രതിയാക്കിയാല്‍ മറ്റു പല കാര്യങ്ങളും തുറന്നു പറയാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും എല്ലാവരെയും കുളിപ്പിച്ചു കയറ്റുമെന്നും അദ്ധേഹം തന്റെ ഫൈസ്‌ ബുക്ക്‌ സന്ദേശത്തില്‍ തുടരുന്നുണ്ട്‌ (ഫൈസ്‌ ബുക്കിലെ പൂര്‍ണ്ണ രൂപം:  

ബന്ദപ്പെട്ടവരുടെ ശ്രദ്ദക്ക്...2011 ഇൽ SKSSF ന്റെ രഹസ്യങ്ങൾ ചോർത്താൻ വേണ്ടി ഞാൻ തോട്ടുമുക്കം സഖാഫിയുമായി നടത്തിയ ഫോണ്‍ കാൾ മുറിച്ചെടുത് (അതും ഞാൻ കൊടുത്ത മുഴുനീള ഫോണ് രേഖകൾ) സമൂഹത്തോട് ഞാൻ SKSSF ചാരനാണ് എന്ന് പ്രചരിപ്പിക്കുന്നവരോട്-- എങ്കിൽ ഞാനും,തോട്ടുമുക്കവും അന്ന് സംസാരിച്ചത് കാന്തപുരം ഉസ്താദ്,പേരോട് ഉസ്താദ് ,കൊളത്തൂർ സഖാഫി,ഏലം കുളം ഉസ്താദ്‌ എന്നിവർ അതു അറിഞ്ഞിരുന്നു. അവരോട് ഈ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു എന്നതിന്റെ ശക്തമായ തെളിവുകൾ ഒക്ടോബർ4 നു ശേഷം പുറത്ത് വിടുന്നതായിരിക്കും.

പൊതുസമൂഹത്തിൽ ഈ വിഷയം ചർച്ചക്ക് ആഗ്രഹിക്കാതിരുന്ന എന്നെ ചതിച്ച് കൊണ്ട് നൌഷാദ് അഹ്സനിയും,രാമതള്ളിയും ചേർന്ന് അവർ ക്ലിപ്പുകൾ ചോർത്തി സമൂഹത്തിൽ വലിച്ചിട്ടു. അവരെ പരാമർശിക്കാതെ എന്നെ മാത്രം കുറ്റക്കാരനാക്കുന്ന പ്രവണതയാണെങ്കിൽ ഇതിലും ശക്തമായ തെളിവുകൾ താമസിയാതെ പുറം ലോകം കാണാനിരിക്കുന്നു..

1) ജാലിയ വാല സനദ് കൊടുത്തിട്ടില്ലന്നു തുറന്നു സമ്മതിക്കുന്ന രേഖകൾ ..

2) അത് കൊണ്ട് വന്ന ആരിഫ് ബറക്കാതിക്ക് അത് തിരുകേശമാണെന്നതിനു യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല..''മർകസിലുള്ള കേശം ഞാൻ(ആരിഫ് ബറക്കാതി) തിരിച്ചു കൊണ്ട് പോയിക്കൊള്ളാമെന്നും,ജാലിയ വാല ഇത്തരക്കാരൻ ആണെന്ന് അറിയില്ല എന്നും(തിരുകേശമല്ല അത് വ്യാജ കേശമാണെന്ന ആരോപണം വന്ന സമയത്ത്) പകരം ഒറിജിനൽ മറ്റൊന്ന് മറ്റൊരു സ്ഥലത്ത് നിന്നും കൊണ്ട് വന്ന് തരാമെന്നും ആരിഫ് ബറക്കാതി പറഞ്ഞതിന്റെ രേഖകൾ എന്റെ കൈ വശം ഉണ്ട്. ഇത് ഉത്തരവാദിത്തപ്പെട്ടവർ നിഷേധിക്കുകയാണെങ്കിൽ അതിന്റെ പൂർണമായ തെളിവുകൾ സമൂഹത്തിൽ ഞാൻ പുറത്ത് വിടാം..
വിനയപൂർവ്വം ഒരു കളവു സ്ഥാപിക്കാൻ ഒരായിരം കളവുകൾ പറയുകയാണെങ്കിൽ അത് തിരുത്തുന്നതിന്റെ പുറമേ മറ്റു പല കാര്യങ്ങളും പറയാൻ ഞാൻ നിർബന്ധിതനാകും എന്ന് മാത്രം അറിയിക്കുന്നു. ഇതിൽ ഏത് സ്വീകരിക്കണം എന്നത് ബന്ധപ്പെട്ടവര്ക്ക് തീരുമാനിക്കാം..ജിഷാനെ മാത്രം പ്രതിയാക്കി നല്ല പിള്ള ചമയുന്നവരോട് എങ്കിൽ ഏല്ലാവർക്കും കുളിച്ച് കയറാം എന്നേ ഇപ്പോൾ തൽക്കാലം പറയാനുള്ളൂ.)