SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ ത്വലബാ മീറ്റും തജ്‌രിബ പ്രഖ്യാപനവും നടത്തി

കാസര്‍ഗോഡ് : ഇസ്ലാം ദീനിന്റെ തനിമയും യശസ്സും നഷ്ടപ്പെടുന്ന ഈ സാഹചര്യത്തില്‍ ദീനീ പ്രബോധനം കാലത്തിന്റെ ആവശ്യമാണെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുറഹ്മാന്‍ മൗലവി പറഞ്ഞു .എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്വലബാ മീറ്റും തജ്‌രിബ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. .ത്വലബ വിംഗ് ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ പടന്നയുടെ അദ്ധ്യക്ഷത വഹിച്ചു.യുഎം അബ്ദുറഹ്മാന്‍ മൗലവി പ്രാര്‍ഥന നിര്‍വ്വഹിച്ചു. ത്വലബ ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ധീഖ് മണിയൂര്‍ സ്വാഗതം പറഞ്ഞു, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് തജ്‌രിബ പ്രഖ്യാപനം നടത്തി. കൈറോ യൂനിവേഴ്‌സിറ്റിയിലേക്ക് ഉപരി പഠനത്തിന് പോകുന്ന നോര്‍ത്ത് ചിത്താരി മുദരിസ്സിന് ത്വലബ ജില്ലാ കമ്മിറ്റി നല്‍കുന്ന സ്‌നേഹോപഹാരം മെട്രൊ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു.എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റശീദ് മാസ്റ്റര്‍ ബെളിഞ്ചം, കെ ടി അബ്ദുല്ല ഫൈസി പടന്ന, ഹമീദ് മദനി തായലങ്ങാടി, നസീഹ് ദാരിമി പള്ളങ്കോട്, ശക്കീല്‍ കൊക്കച്ചാല്‍, മൂസ കന്തല്‍ എന്നിവര്‍ പങ്കെടുത്തു.