കാസറകോട് : സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി SKSSF സംസ്ഥാന വ്യാപക മായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്‌ടോബര്‍ 30 വരെ സംഘടിപ്പിക്കുന്ന സംഘടനാ കാമ്പയിന്റെ ഭാഗമായുള്ള കാസറകോട് ജില്ലയിലെ മേലാ സമ്മേളനങ്ങളുടെ ജില്ലാ തല പ്രഖ്യാപനം മുള്ളേരിയ മേഖലയിലെ ഗാളിമുഖത്ത് വെച്ച് നടന്നു. ജില്ലാപ്രസിഡണ്ട് പി. കെ. താജുദ്ദീന് ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. മലബാര്‍ ഇസ്ലാമിക്ക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദവി കൊടുവള്ളി പ്രമേയ പ്രഭാഷണം നടത്തി. ട്രഷറര്‍ ഹാഷിം ദാരിമി ദേലമ്പാടി, വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹനീഫ് ഹുദവി ദേലമ്പാടി, ഹമീദ് അര്‍ഷദി ഗാളിമുഖം, കെ. എച്ച്. അഷ്റഫ് ഫൈസി കിന്നിങ്കാര്‍ , മാഹിന്‍ ദാരിമി, ഹാരിസ് ബെദിര, യൂസഫ് മുസ്ലിയാര്‍ , യൂസുഫ് ഹാജി പള്ളങ്കോട്,ഇബ്രാഹിം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.