കോഴിക്കോട് : വിവാദമുടി വ്യാജമെന്ന് വ്യക്തമായതോടെ വെട്ടിലായ വിഘടിത പാളയത്തില്‍ പട തുടരുകയാണ്. തിരുനബി(സ)യുടെ പേരിലുള്ള വ്യാജമുടിക്ക് മുഹ് യുദ്ധീന്‍ ശൈഖ് (റ)അടക്കമുള്ള നാല്‍പ്പതില്‍ പരം ഖാദിരി സില്‍സിലയിലെ ഔലിയാക്കളുടെയും മഹാന്മാരുടെയും പേരില്‍ നിര്‍മ്മിച്ചകള്ള സനദും അതിനെ ചുറ്റിപറ്റിയുള്ള ആരോപണ പ്രത്യാരോപണങ്ങളുമാണിപ്പോള്‍ വിഘടിതരുടെ ഉറക്കം കെടുത്തുന്നത്. നേരത്തെ മര്‍കസില്‍ ജോലിചെയ്യുമ്പോള്‍ കാന്തപുരത്തിന്റെ അറിവോടെ തന്നെ വ്യാജമുടിക്ക് ഖാദിരി സില്‍സില ഉപയോഗിച്ച് കള്ള സനദ് ഉണ്ടാക്കാന്‍ കൂട്ടു നിന്ന സാലിഹ് സഖാഫിയാണ് നിലവിലെ പ്രശ്‌നങ്ങളുടെ ഹേതു. മുമ്പ് ജിശാന്‍ മാഹിയുമായുള്ള ഒരു സംഭാഷണത്തില്‍ കാന്തപുരത്തെ ആക്ഷേപിച്ചതിനുപുറമെ കൂടെയുള്ള മുശാവറാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പണ്‌ഢിതരും നേതാക്കളും പ്രവര്‍ത്തകരുമെല്ലാം കഴുതകളാണെന്നും സത്യം എത്ര വ്യക്തമായാലും അവര്‍ക്കൊരു കുലുക്കവുമുണ്ടാകില്ലെന്നും അദ്ധേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതേ ചൊല്ലിയാണിപ്പോള്‍ നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ മുറുമുറുപ്പും വാഗ്വാദവും നടക്കുന്നത്. നേരത്തെ മര്‍കസിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഇതുമായി ബന്ധപ്പെട്ടു ആരോപണ പ്രത്യാരോപണങ്ങളുമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സ്വാലിഹ് സഖാഫി ഓണ്‍ലൈനിലൂടെ തന്റെ ക്ലിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഭീഷണി മുഴക്കിയത്.