ഓണ്‍ലൈന്‍. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ രംഗത്തെ സുന്നത്തു ജമാഅത്തിന്റെ ശബ്‌ദമായി മാറിയ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം വീണ്ടും ചരിത്ര കുതിപ്പിനൊരുങ്ങുന്നു. ആഴ്‌ച തോറുമുള്ള ആദര്‍ശ പഠന ക്ലാസ്സും മറ്റും ക്രിത്യമായി നടത്തി വരുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂം ഇന്ന് മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ നേതാക്കളുമായി ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിക്കും. നേരത്തെ മുജാഹിദ് വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ്സ് റൂം നേതാക്കളുമായി നടന്ന ചര്‍ച്ചകളുടെയും സംശയ നിവാരണത്തിന്റെയും തുടര്‍ച്ചയായാണ് ഇന്ന് ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക് സംവാദം നടത്താന്‍ ധാരണയായത്. ഇന്നത്തെ വിഷയം നാരിയത്ത് സ്വലാത്ത് എന്നായിരിക്കുമെന്നും സംവാദത്തിന്റെ മുമ്പും ശേഷവും വ്യാജകേശവുമായി ബന്ധപ്പെട്ട ക്ലിപ്പ് സഹിതമുള്ള പതിവ് ചര്‍ച്ചകളും നടക്കുമെന്ന് അഡ്‌മിന്‍ ഡസ്‌ക് അറിയിച്ചു.