വിഘടിതര്‍ വീണ്ടും വെട്ടിലായി.. മലപ്പുറം എളങ്കൂരിലെ മരണം കൊലപാതകമല്ലെന്നും സ്വാഭാവികമായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌..

മലപ്പുറം: ജി്‌ലയിലെ എളങ്കൂരില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാരോപിക്കപ്പെട്ടിരുന്ന 68 വയസ്സുള്ള തിരുത്തിയില്‍ അബുഹാജിയുടെ മരണം കൊലപാതകമല്ലെന്നും ബി.പി. കൂടിയതു കൊണ്ടുള്ള സ്വാഭാവിക മരണമാണെന്നും തെളിയിക്കുന്ന പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവന്നു. കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ട ഇദ്ധേഹത്തിന്റെ മരണം സമസ്‌തയുടെ പ്രവര്‍ത്തകരുടെ അക്രമം മൂലമാണെന്ന കുപ്രചരണം അഴിച്ചു വിട്ട്‌ വ്യാജ കേശ വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനും തങ്ങള്ക്ക് ഒരു രക്ത സാക്ഷിയെ സൃഷടിക്കാനുമുള്ള വിഘടിത മോഹങ്ങള്‍ക്കാണിതോടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ തിരിച്ചടിയായിരിക്കുന്നത്‌. അതേ സമയം സ്വാഭാവിക മരണം സംഭവിച്ച വ്യക്തിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തതിനെതിരെ വിഘടിത വിഭാഗത്തില്‍ തന്നെ വിമര്‍ശം ഉയര്‍ന്നിരിക്കുകയാണ്‌.  ഇതു സംബന്ധിച്ച കൂടുതല്‍ വിശദീകരണളും വ്യാജ കേശം സംബന്ധിച്ച സുപ്രധാന ക്ലിപ്പുകളുടെ ചര്‍ച്ചകളും ഇന്ന്‌ കേരള ഇസ്ലാമിക്‌ ക്ലാസ്‌ റൂമില്‍ നടക്കും.