വ്യാജകേശ വിവാദവുമായി ബന്ധപ്പെട്ട് വിഘടിത പാളയത്തിലെ പട കൂടുതല്‍ രൂക്ഷമായി. വ്യാജ കേശത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും തന്നോടു ബന്ധപ്പെട്ടവരോട് അതേ കുറിച്ച് അവബോധം നല്‍കുകയും ചെയ്‌ത പൊന്‍മളയുടെ സംഘടനാവിരുദ്ധ നിലപാടുകള്‍ താല്‍ക്കാലിക മായി മറച്ചുവെച്ച് അദ്ധേഹത്തെ സംരക്ഷിക്കാനും അതേ സമയം ഗത്യന്തരമില്ലാതെ മുഹമ്മദ് രാമന്തളിയെ പുറത്താക്കാനും രണ്ടാം ഗ്രൂപ്പ് തീരുമാനിച്ചു. വിഘടിത പാളയത്തില്‍ പൊന്മളയെ പിന്തുണക്കുന്ന മുടിവിരുദ്ധരായ ഒന്നാം ഗ്രൂപ്പിന്റെ ശക്തിയും ആര്‍ജ്ജവവും നേരത്തെ അറിയ പ്പെട്ടതാനെങ്കിലും കാന്തപുരം വിഭാഗത്തിന്റെ(മുടി അംഗീകരിക്കുന്ന ഗ്രൂപ്പിന്റെ) ശക്തിദുര്‍ഗ്ഗവും പോരാളിയുമായി വര്‍ത്തിക്കുന്ന മുഹമ്മദ് രാമന്തളിയെ പുറത്താക്കുന്നതിലൂടെ പൊന്മള ഗ്രൂപ്പ്, കാന്തപുരം ഗ്രൂപ്പിനെ ഹൈജാക്ക് ചെയ്യപ്പെട്ടതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വിവാദവുമായി ബന്ധപ്പെട്ട് കാന്തപുരം ഗ്രൂപ്പിനെ അപഹസിക്കുന്ന പൊന്‍മളഗ്രൂപ്പിന്റെ കൂടുതല്‍ ക്ലിപ്പുകളും തെളിവുകളും കേരള ഇസ്ലാമിക് ക്ലാസ്സ് റൂം കഴിഞ്ഞ ദിവസം പുറത്തു വിട്ടു.