കോഴിക്കോട്: കാലവര്‍ഷം രണ്ട് മാസം പിന്നിട്ടിട്ടും നമുക്കാവശ്യമായതിന്റെ പകുതിപോലും മഴ ലഭിച്ചിട്ടില്ല. കുടിവെള്ളം ലഭിക്കാതെ പലയിടങ്ങളിലും ഇപ്പോഴും പ്രയാസപ്പെടുകയാണ്. കാര്‍ഷിക മേഖലയിലും വലിയ പ്രതിസന്ധിയാണുള്ളത്.മഴ മാറിനിന്നാല്‍ ഉണ്ടാകാവുന്ന മഹാ ദുരന്തങ്ങള്‍ പറയേണ്ടതില്ല. ഇന്ന് ജുമുഅക്ക് ശേഷം എല്ലാ പള്ളികളിലും മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ പാണക്കാട് ഹൈദര്‍അലി ശിഹാ ബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നി വര്‍ എല്ലാ മഹല്ല് ഖാസി, ഖത്തീബ്, കമ്മിറ്റി ഭാരവാഹികളോടും ബന്ധപ്പെട്ടവരോടും അഭ്യര്‍ത്ഥിച്ചു.