മൗലാന അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ ശിഷ്യന്മാരില്‍ പ്രധാനി ചീരങ്ങന്‍ മുഹമ്മദ് മുസ്ലിയാരുടെ മകനായി വാളക്കുളം പറപ്പൂരിലാണ് സി.എച്ച് ഹൈദ്രോസ് മുസ്ലിയാര്‍ ജനിച്ചത്. കോട്ടക്കല്‍ പാലപ്ര പള്ളിയിലെ മുദരിസ്സും, ഖത്വീബുമായിരുന്ന കരിപ്പള്ളി ഹൈദ്രോസ് മുല്ലായുടെ മകള്‍ ഫാത്വിമയാണ് മാതാവ്. പ്രസവിച്ചതിന്റെ പിറ്റേദിവസം തന്നെ മാതാവ് മരണപ്പെട്ടതിനാല്‍ അദ്ധേഹത്തിന് മുലകുടി ബന്ധത്തില്‍ ഒന്നിലധികം ഉമ്മമാരുണ്ടായിരുന്നു. അവരോടെല്ലാമുള്ള കടപ്പാടുകള്‍ യഥാവിധി വീട്ടുന്നതില്‍ ആ മഹാന്‍ അതീവ ശ്രദ്ദാലുവായിരുന്നു. അക്കാലത്ത് അബ്ദുല്‍ ബാരിയുടെ സാനിധ്യത്തില്‍ സമസ്തയുടെ മുശാവറ യോഗങ്ങള്‍ പുതുപ്പറമ്പിലാണ് ചേരാറുണ്ടായിരുന്നത്. അത് കൊണ്ട് ചെറുപ്പത്തില്‍ തന്നെ ഉന്നത ശീര്‍ഷരായ പണ്ഡിതന്മാരുമായി ഇടപഴകാനും, അവര്‍ക്ക് ഖിദ്മത്ത് ചെയ്യാനും സി.എച്ച ഉസ്താദിന് ഭാഗ്യം ലഭിച്ചു. അഭിമാനത്തോടെ പലപ്പോഴും അദ്ദേഹമത് പലപ്പോഴും പറയാറുണ്ടായിരുന്നു.
ബാഖിയാത്തില്‍ നിന്ന് വന്ന ശേഷം ഊരകം കോണിത്തോട് പള്ളിയില്‍ മുദരിസായി സ്ഥാനമേറ്റു. വര്‍ഷം തോറുമുള്ള മത പ്രസംഗ പരമ്പരയില്‍ പങ്കാളിയാകുന്നതിനാല്‍ കോണിത്തോട്ടുകാര്‍ക്ക് സി.എച്ച് ഉസ്താദ് സുപരിചിതനായിരുന്നു.കോണിത്തോട് മുസ്ലിയാര്‍ എന്ന പേരിലാണ് പിന്നീടദ്ധേഹം അറിയപ്പെട്ടിരുന്നത്.1969ല്‍ സ്മസ്ത ഓര്‍ഗനൈസറായി ചാര്‍ജ്ജെടുക്കുന്നത് വരെ അവിടെ തന്നെ അദ്ധേഹം സേവനം ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം എടക്കുളത്ത് മുദരിസായി സ്ഥാനമേറ്റു.1977ല്‍ മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതില്‍ അദ്ദേഹം കര്‍മ്മ രംഗത്തിറങ്ങി. ദര്‍സിന്റെ ചുമതല തന്റെ പ്രധാന ശിഷ്യനും,നാട്ടുകാരനുമായിരുന്ന ടി.അഹ്മദ് ഹാജി ഫൈസിയെ ഏല്‍പിക്കുകയായിരുന്നു. യാത്രയില്‍ ഏതു വാഹനത്തിനും കൈകാണിക്കുക അദ്ധേഹത്തിന്റ സ്വഭാവമായിരുന്നു.ഒരിക്കല്‍ പോലീസ് ജീപ്പ് കൈകാണിച്ച് നിര്‍ത്തി എന്താ പോലീസ് ജീപ്പാണെന്നറിഞ്ഞ് കൂടെ എന്ന ഉദ്യോഗസ്ഥന്റെ ഗൗത്തോടെയുള്ള ചോദ്യത്തിന് പോലീസിലും ഇല്ലേ മനുഷ്യര്‍ എന്ന പുഞ്ചിരിച്ചുള്ള മഹാന്റെ പുഞ്ചുരിച്ചുള്ള മറുപടി കേട്ട് അവര്‍ ആദരവോടെ അദ്ധേഹത്തെ ജീപ്പില്‍ കയറ്റുകയും ഉദ്ദിഷ്ട സ്ഥലത്ത് ഇറക്കുകയും ചെയ്തു.
പണ്ടിതര്‍,സാധരണക്കാര്‍, കുട്ടികള്‍, അങ്ങിനെ എല്ലാവര്‍ക്കും സുപരിചിതനായ ഉസ്താദ് സുന്നി യുവജന സംഘം, മഹല്ല് ഫെഡറേഷന്‍,എസ്,കെ, എസ്,എസ്,ഫ്,റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅമീന്‍,മഹല്ല് കമ്മിറ്റി ജനറല്‍ ബോഡി,മത പ്രസംഗ വേദി മുതലായ സര്‍വ്വ വേദികളിലും പങ്കെടുക്കുക ഉസ്താദിന്റെ പതിവായുരുന്നു.പ്രശ്‌നം പറഞ്ഞെതുക്കു മൃതുവില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനുള്ള പാടവം പ്രസിദ്ധമാണ്. വാക്ക് കൊടുത്ത പരിപാടിക്ക് ആരെയും പ്രതീക്ഷിച്ച് നില്‍ക്കാതെ കൃത്യ സമയത്ത് തന്നെ എത്തിച്ചേരുക ഉസ്താദിന്റെ പ്രത്യേകതയായിരുന്നു.
മഹല്ലു ഫെഡ്രേഷന്റെ ഭാരവാഹി ആ യിരുന്ന അദ്ധേഹം പ്രഖ്യാപിത ആശയങ്ങള്‍ തന്റെ സ്വന്തം മഹല്ലില്‍ ആദ്യമായി നടപ്പില്‍ വരുത്തിയിരുന്നു. ആരാധനാ കാര്യങ്ങളിലുള്ള കൃത്യനിഷ്ഠ, പ്രായഭേദമന്യേ വിനയത്തോടെയുള്ള പെരുമാറ്റം, ദീനിസ്ഥാപനങ്ങളോടും, സംഘടനകളോടുമുള്ള ആത്മാര്‍ത്ഥമായ സ്‌നേഹം മുതലായവ ആ മഹാനുഭാവന്റെ മുഖമുദ്രകളായിരുന്നു.
മകളുടെ വിവാഹ ദിവസം അദ്ദേഹം പതിവുപോലെ ബാഗുമെടുത്ത് നിശ്ചയിച്ച പരിപാടിയില്‍ സംബന്ധിക്കാന്‍ പോവുകയാണ്.”നിക്കാഹിന് ആര്‍ക്കെങ്കിലും വക്കാലത്ത് കൊടുത്തു പോകുന്നതല്ലെ നല്ലത്, അല്ലാതെ നിങ്ങളെക്കാത്ത് എല്ലാവരും ബുദ്ദിമുട്ടല്ലെ?” സമപ്രായക്കാരനായ ഒരാള്‍ അദ്ധേഹത്തോട് ചോദിച്ചു. അല്‍പം ആലോചിച്ച ശേഷം പകരം ഒരാളെയയച്ച് ആ യാത്ര വേണ്ടന്ന് വെച്ചു. സംഘടനക്കു വേണ്ടി സുഖസൗകര്യങ്ങള്‍ ത്യജിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളായിക്കണ്ട് വീട്ടുകാരെയെല്ലാം ഒന്നിച്ചിരുത്തി കൂട്ടുപ്രാര്‍ത്ഥന നടത്തല്‍ അദ്ദേഹത്തിന്റെ പതിവായിരുന്നു.
വസ്ത്രത്തിലും, ഭക്ഷണത്തിലും അല്‍പം പോലും ആഢംബരം ഇഷ്ടപ്പെടാത്ത ഉസ്താദ് തികഞ്ഞ സൂഫീ വര്യനായിരുന്നു. തന്റെ ദിനചര്യകള്‍ക്കൊന്നും യാത്രയോ, മറ്റോ തടസ്സമാകാറില്ല. വാഹനം കാത്തുനില്‍ക്കുംമ്പോഴും, വാഹനത്തില്‍ വെച്ചും’ദിക്‌റുകള്‍’ കൊണ്ട് അദ്ദേഹത്തിന്റെ അധരങ്ങള്‍ ചലിക്കുമായിരുന്നു. എല്ലാം അള്ളാഹുവിലര്‍പ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. തന്റെ മകളുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞപ്പോള്‍ അന്ന് വിദേശത്തായിരുന്ന മകന്‍ ത്വയ്യിബ് ഫൈസി സാമ്പത്തീക പ്രശനങ്ങള്‍ അന്വോഷിച്ചു കൊണ്ട് കത്തെഴുതി. അതിനു മറുപടിയായി അദ്ധേഹം എഴുതിയത് ഇങ്ങിനെ ”ബാഖിയാത്തിലെ എന്റെ ഉസ്താദ് ശൈഖ് ആദം ഹസ്രത്ത് എനിക്കു തന്ന ഉപദേശം,’മന്‍കാന ലില്ലാഹി കാനല്ലാഹു ലഹു’എന്നാണ്. അത് കൊണ്ട് അതെല്ലാം വിധിപോലെ നടന്ന് കൊള്ളും നീ വേവലാതിപ്പെടേണ്ട”.
മഹാനുഭാവന്റെ മൂത്ത മകള്‍ മരണപ്പെട്ട ദിവസം അദ്ധേഹം എവിടെപ്പോയി എന്ന് ആര്‍ക്കും അറിയില്ല. എല്ലാരും അക്കാര്യം സംസാരിച്ചു കൊണ്ടിരിക്കുകയാണ് അദ്ധേഹത്തിന്റെ പിതാവ് മുഹമ്മദ് മുസ്ലിയാരെ വിവരം അറിയിക്കാന്‍ ചിലര്‍ കോട്ടക്കല്‍ പാലപ്ര പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോഴതാ വളരെ ധൃതിപ്പെട്ടു ഹൈദ്രൂസ് മുസ്ലിയാര്‍ വരുന്നു.ദൂഃഖഭാരത്തോടെത്തന്നെ!! ഇബാദത്തിന്റെ കാര്യത്തില്‍ അദ്ധേഹത്തിന് വലിയ കൃത്യനിഷ്ഠയായിരുന്നു. വിവാഹനന്തരം മകളെ കാണാനെത്തിയ പിതാവ് ‘ഹദ്ദാദ് മുടങ്ങാതെ ചെല്ലാനും, നിസ്‌കാരം ജമാഅത്തായി തന്നെ നിര്‍വ്വഹിക്കാനും’ ഉപദേശിച്ചു കൊണ്ടാണ് മടങ്ങിയത്.
മുന്നൊരുക്കമോ, കുറിപ്പുകളോ ഒന്നുമില്ലാതെയാണ് അദ്ധേഹം സദസ്സുകളെ അഭിസംബോധനം ചെയ്തിരുന്നത്. എന്നിരുന്നാലും ശ്രോദാക്കളെ അവേശഭരിതരാക്കുന്ന പ്രത്യേക കഴിവ് ആ സംസാരത്തിനുണ്ടായിരുന്നു. അനാഥകളോട് അതിയായ കാരുണ്യം കാട്ടിയിരുന്ന മഹാന്‍ മൂന്ന് അനാഥ പെണ്‍കുട്ടികളെ വീട്ടില്‍ പരിപാലിച്ചു വളര്‍ത്തുകയും അവരെ നല്ല നിലയില്‍ വിവാഹം ചെയ്തയക്കുകയും ചെയ്തിട്ടുണ്ട്. ജീവിത കാലം മുഴുവന്‍ സമസ്തക്കും ദീനിനും വേണ്ടി ഇഖ്‌ലാസോടെ പ്രവര്‍ത്തിച്ച ആ മഹാന്‍ 1994 മെയ് 7 ന് വഫത്തായി. അല്ലാഹു അവരോടൊപ്പം നമ്മേയും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ ആമീന്‍….