സമസ്ത: ''സേ പരീക്ഷ'' സെപ്തംബര് 2ന് ഞായറാഴ്ച

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2012 ജൂണ്‍ 30, ജൂലൈ 1 തിയ്യതികളില്‍ നടത്തിയ 5, 7, 10, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാചയപ്പെട്ടവര്‍ക്ക് സെപ്തംബര്‍ 2ന് ഞായറാഴ്ച രാവിലെ 11 മണിക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന സേ പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്.നിശ്ചിത ഫോറത്തില്‍ ആഗസ്ത് 14ന് മുമ്പായി 50രൂപ ഫീസ് സഹിതം ഓഫീസില്‍ എത്തിക്കേണ്ട താണ്.
  അപേക്ഷാഫോറം www.samastha.net, www.samastharesult.org, www.samastha.info,  www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.