കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കൗണ്‍സില്‍ ക്യാമ്പ് ആറ് മാസ കര്‍മ്മപദ്ധതി ചര്‍ച്ച ചെയ്ത് രൂപം നല്കി. പ്രസ്തുത കര്‍മ്മപദ്ധതിക്ക് വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് സമസ്തജില്ലാ ഓഫീസില്‍ ചേരുന്ന പ്ലാനിംഗ് സെല്ല് യോഗം അന്തിമരൂപം നല്‍കും. ന്യൂ ബേവിഞ്ച ഖുര്‍ആന്‍ സ്റ്റഡീസെന്ററില്‍ വെച്ച് നടന്ന പരിപാടി ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന് മൗലവി ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദി നിസാമി, ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി, മൊയ്തീന് ചെര്‍ക്കള, താജുദ്ദീന് ദാരിമി പടന്ന, എം.എ.ഖലീല്‍, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം.ശറഫുദ്ദീന്‍, ലത്തീഫ് ചെര്‍ക്കള, തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഹനീഫ് ഹുദവി ദേലമ്പാടി, ഫാറൂഖ് കൊല്ലമ്പാടി, ശമീര്‍ കുന്നുങ്കൈ, സുബൈര്‍ നിസാമി, ശമീര്‍ ഹൈത്തമി, അഫ്സല് പടന്ന, മജീദ് കുണിയ, റഷീദ് ഫൈസി ആറങ്ങാടി, അഷ്റഫ് ദാരിമി കോട്ടിലങ്ങാടി, തുടങ്ങിയവര്‍ ത്വലബവിംഗ്, ക്യാമ്പസ്വിംഗ്, ട്രന്റ്, സഹചാരി, സൈബര്സെല്ല,് വിഖായ, ഇബാദ്, എന്നീ ഘടകങ്ങളെ പ്രതിനിധീകരിച്ച് ചര്ച്ചഅവതരിപ്പിച്ചു. ജില്ലാ കൗണ്‍സിലര്‍മാരും ത്വലബാ-ക്യാമ്പസ് വിംഗ്, ട്രന്റ്- സഹചാരി ജില്ലാ ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു