ബര്‍മ: പത്ത് മില്യനോളം വരുന്ന മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ബര്‍മയില്‍ നടക്കുന്നതെന്ന് ബര്‍മയിലെ മുസ്ലിം യുവതിയായ ആഇശ സുല്‍ഹി പറഞ്ഞു. ബുദ്ധമതത്തില്‍ പെട്ട തീവ്രവാദികള്‍ മദ്യമോ, പന്നിയിറച്ചിയോ, മരണമോ തിരഞ്ഞെടുക്കാന്‍ മുസ്ലിങ്ങള്‍ക്ക് ചോയ്‌സ് നല്‍കുകയും അവര്‍ മരണത്തെ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത് എന്നും അവള്‍ പറഞ്ഞു. ഈജിപ്തിലെ ശരീഅ കോളേജില്‍ പഠിക്കുന്ന ആഇശ ബര്‍മയിലെ മുസ്ലിങ്ങ ള്‍ക്കെതിരെയുള്ള പീഢന വാര്‍ത്ത കണ്ടും കേട്ടും താന്‍ ഇപ്പോള്‍ നരകീയ ജീവിതമാണ് നയിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. എന്റെ നാട്ടുകാര്‍ ഒന്നൊടങ്കം കൊല്ലപ്പെടുകയാണിപ്പോള്‍, എങ്ങനെ നമുക്ക് നിശ്ശബ്ദരാകാന്‍ സാധിക്കും, രക്ത സാക്ഷികളെ സംഭാവന ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ അഭിമാനകരമായ വാര്‍ത്ത എന്നും അല്‍ വത്വനുല്‍ മിസരിയ്യ പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ അവള്‍ പറഞ്ഞു.
ദിവസങ്ങളായി ഞാന്‍ എന്റെ കുടുംബക്കാരെയും ബന്ധുക്കളെയും ടെലഫോണ്‍ ചെയ്തുകൊണ്ടിരിക്കുകയാണ്, പക്ഷെ, ബുദ്ധന്മാരുടെ ആക്രമണത്തില്‍ അവരുടെ വീടുകള്‍ തകര്‍ക്കപ്പെടുകയും ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളായി പോയിരിക്കുകയാണെന്നും അവള്‍ പറഞ്ഞു. അവളുടെ ചില സുഹൃത്തുക്കളും ബന്ധുക്കളും ക്രൂരമായ രീതിയില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവള്‍ പറഞ്ഞു. നിരവധി സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാക്കപ്പെടുകയും പീഢിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.