പഭാഷകര്‍ ക്രിയാത്മക സമീപനം സ്വീകരിക്കണം : ഇബാദ്

കോഴിക്കോട്: പ്രഭാഷകര്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ പെരുപ്പിച്ചു പറയുന്നതിനു പകരം ആത്മവിശ്വാസവും പരസ്പര സ്‌നേഹവും വളര്‍ത്തുന്ന സംവേദന ശൈലി സ്വീകരിക്കണമെന്ന് റമളാന്‍ കാമ്പയിന്റെ ഭാഗമായി ഇബാദ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷക ശില്‍പശാല അഭിപ്രായപ്പെട്ടു. പ്രഭാഷണങ്ങള്‍ സമൂഹത്തില്‍ ഗുണ പരമായ സ്വാധീനമുണ്ടാക്കണം. റമളാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള ഇടപെടലുകളും അനിവാര്യമാണ്. കുരുന്നുകള്‍ എഡിറ്റര്‍ പി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹസന്‍ ദാരിമി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. 

ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ (പിശാചിന്റെ പ്രവേശനവഴികള്‍), ഹംസ ഫൈസി റിപ്പണ്‍(സൂക്ഷ്മതയുടെ അര്‍ത്ഥതലങ്ങള്‍), ശാഹുല്‍ ഹമീദ് മേല്‍മുറി (പ്രഭാഷണ രീതി), അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ (സ്‌നേഹതീരം തേടി), ആസിഫ് ദാരിമി പുളിക്കല്‍ (നോമ്പും വിശ്വാസവും), റശീദ് ബാഖവി എടപ്പാള്‍ (സ്വര്‍ഗം സമാധാന ഭവനം) ക്ലാസെടുത്തു. ഇബ്‌റാഹിം മുണ്ടക്കന്‍, ആബിദ് ഹുദവി തച്ചണ്ണ, കെ.എം. ശരീഫ് വെളിയങ്കോട്, അബ്ദുറസാഖ് പുതുപൊന്നാനി, ഇബ്‌റാഹിം ഫൈസി ഉഗ്രപുരം, ജലീല്‍ ഫൈസി അരിമ്പ്ര പ്രസംഗിച്ചു. സംസ്ഥാന മുഅല്ലിം കലാമേളയിലെ പ്രസംഗ മല്‍സര ജേതാവ് ശാകിര്‍ ഫൈസിക്ക് ഉപഹാരം നല്‍കി.