മാസപ്പിറവി കണ്ടു; കേരളത്തില്‍ റമദാന് വ്രതത്തിന് ഇന്ന് (21) തുടക്കം

കോഴിക്കോട്: തലശ്ശേരിയില്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന്‍ നോമ്പിന് തുടക്കം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ എന്നിവരാണ് റമദാന്‍ വ്രതം നാളെ തുടങ്ങുമെന്ന് അറിയിച്ചത്.