ഹജ്ജ്: മലപ്പുറം ജില്ലയില്‍ 10 ഇടങ്ങളില്‍ പരിശീലന ക്ലാസ്സുകള്‍

കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകര്‍ക്കായി മലപ്പുറം  ജില്ലയില്‍ 10 സാങ്കേതിക പരിശീലന ക്ലാസ്സുകള്‍ നടക്കും. ശനിയാഴ്ച മുതല്‍ ആഗസ്ത് 12വരെയാണ് ക്ലാസ്.ഹാജിമാര്‍ അവരുടെ പ്രദേശത്ത് നടക്കുന്ന പരിശീലന ക്ലാസ്സില്‍ മാത്രമേ പങ്കെടുക്കാവൂ. പരിശീലന ക്ലാസ്സിനൊപ്പം ഹജ്ജ്കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ക്ലാസിനെത്തുന്ന ഹാജിമാര്‍ ഹജ്ജ്കമ്മിറ്റി നല്‍കിയ ഹെല്‍ത്ത് ആന്‍ഡ് ട്രെയിനിങ് കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണം.

നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസ്സുകള്‍ നിശ്ചയിച്ചത്. കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡല പരിധിയിലുള്ളവര്‍ക്കുള്ള ക്ലാസ് ശനിയാഴ്ച കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ എട്ടുമുതല്‍ നടക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. ട്രെയിനര്‍ യു.മുഹമ്മദ് റൗഫ്. ഫോണ്‍: 9846738287. തിരൂര്‍, താനൂര്‍ മണ്ഡലം 29ന് തിരൂര്‍ തെക്കുംമുറി നജ്മുല്‍ ഹുദ മദ്രസ്സയില്‍ നടക്കും. (അബ്ദുള്‍ ജബ്ബാര്‍ - 9497934333). മഞ്ചേരിയിലെ ക്ലാസ് ആഗസ്ത് രണ്ടിന് സിറ്റി പോയന്റില്‍ (സൈതലവി-944666684). മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലേത് നാലിന് മങ്കട ഐ.എം.എസ് ഓഡിറ്റോറിയം (ഹൈദരലി - 9446386412). ഏറനാട്- അഞ്ചിന് അരീക്കോട് ജിം ഓഡിറ്റോറിയം (അബ്ദുള്‍കരീം- 9496363426). കോട്ടയ്ക്കല്‍- അഞ്ചിന് സാജിദ് ടൂറിസ്റ്റ് ഹോം (മുബാറക്-9048229707). തിരൂരങ്ങാടി, വേങ്ങര - 11ന് പി.എസ്.എം.ഒ കോളേജ് (ഹനീഫ- 9400537160). നിലമ്പൂര്‍, വണ്ടൂര്‍ - 11ന് മമ്പാട് എം.ഇ.എസ്‌കോളേജ് (അബ്ദുള്‍ അസീസ്- 9497347608). പൊന്നാനി തവനൂര്‍ - 11ന് എടപ്പാള്‍ അലനൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ (അബ്ദുള്‍ റഹ്മാന്‍ - 9847614546). മലപ്പുറം 12ന് എം.ഐ.സി യതീംഖാന അത്താണിക്കല്‍ (അബൂബക്കര്‍ - 9496365097).